കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അംബാനിമാര്‍ക്ക് കഷ്ടകാലം;പ്രവാസിയ്ക്ക് നല്ലകാലം

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: രൂപയുടെ മൂല്യം ഇടിയുന്നതിനാല്‍ തന്നെ പ്രവാസികള്‍ക്ക ഇത് നല്ലകാലം. എന്നാല്‍ ഇന്ത്യന്‍ ധനികരില്‍ പ്രധാനിയായ മുകേഷ് അംബാനിയ്ക്ക് കഴിഞ്ഞ നാല് മാസത്തിനിടെ നഷ്ടമായത് 36400 കോടിയിലധികം രൂപയാണ്. അംബാനിയുടെ ഒരു ദിവസത്തെ നഷ്ടം തന്നെ ഏകദേശം തന്നെ 80 കോടിയ്ക്ക് അടുത്ത് വരെ എത്തിയിട്ടുണ്ട്. ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് കുത്തനെ ഇടിഞ്ഞത് ഇന്ത്യന്‍ വിപണിയെ ബാധിച്ചപ്പോള്‍ അതില്‍ കടുത്ത നഷ്ടമുണ്ടായവരില്‍ പ്രധാനികള്‍ അംബാനിമാരാണ്.

അനില്‍ അംബാനിയ്ക്കും വ്യക്തിഗത നഷ്ടം വളരെ കൂടി. മെയ് മാസം മുതല്‍ രൂയും ഡോളറും തമ്മിലുള്ള വിനിമയ നിരക്കില്‍ രൂപ ദയനീയമായി പരാജയപ്പെടുകയാണ്. രൂപയുടെ മൂല്യം 22 ശതമാനത്തോളം കുറഞ്ഞു. വിദേശ നാണ്യവിപണിയില്‍ രൂപ പിന്നിലായതോടെ പ്രവാസികള്‍ക്ക് അത് ഏറെ ഗുണം ചെയ്തു.

ഗള്‍ഫ് കറന്‍സികള്‍ക്ക് വളരെയധികം രൂപ ലഭിയ്ക്കുന്നതിനാല്‍ തന്നെ പണം അയക്കുന്നതും കൂടി. ഷെഡ്യൂള്‍ഡ് ബാങ്കുകളിലെ എന്‍ ആര്‍ഐ അക്കൗണ്ടുകളിലേയ്ക്ക് കഴിഞ്ഞ ഒരുമാസത്തിനിടെ എത്തിയത് കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ്.ഭവന വായ്പ്പകള്‍ ഉള്‍പ്പെടെയുള്ളവ തിരിച്ചടയ്ക്കാനും പുതിയ വായ്പ്പ എടുക്കാനും പ്രവാസികള്‍ മുന്നോട്ട് വരുന്നുണ്ട്.സ്വര്‍ണവില ഉയര്‍ന്നതോടെ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണവും കൂടി.

English summary
India’s richest person, Mukesh Ambani, has emerged as the biggest loser in the past four months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X