കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി-ഒമാന്‍ യാത്രയ്ക്ക് പുതിയ റോഡ്‌

  • By Meera Balan
Google Oneindia Malayalam News

റിയാദ്: യാത്രക്കാരുടെ ദുരിതം അവസാനിപ്പിച്ച് കൊണ്ട് സൗദി-ഒമാന്‍ ബൈപ്പാസ്. ഇരു രാജ്യങ്ങളിലേക്കുമുള്ള ദൂരം വളരെ കൂടുതലായതിനാല്‍ യാത്ര പലപ്പോഴും ദുസഹമായിരിയ്ക്കും. ഇനി മുതല്‍ യുഎഇയിലൂടെ ഒമാനിലേയ്ക്കും സൗദിയിലേയ്ക്കും യാത്ര ചെയ്യേണ്ട ആവശ്യമില്ല. രണ്ട് രാജ്യങ്ങളേയും നേരിട്ട് ബന്ധിപ്പിയ്ക്കുന്ന ബൈപ്പാസാണ് നിര്‍മ്മിച്ചിരിയ്ക്കുന്നത്. 2013 ലാണ് പുതിയ ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചത്.

Saudi Arabia

ബൈപ്പാസിന്റെ നിര്‍മ്മാണത്തിലൂടെ സൗദി-ഒമാന്‍ യാത്രയ്ക്കിടയിലെ 800 കിലോമീറ്റര്‍ ദൂരമാണ് കുറഞ്ഞത്. ഒമാനില്‍ 160 കിലോമീറ്ററും സൗദിയില്‍ 519 കിലോമീറ്ററും നീളമുണ്ട് പുതിയ റോഡിന്. ഇരു രാജ്യങ്ങളും തമ്മില്‍ ബോര്‍ഡര്‍ ക്രോസിംഗ് കരാറില്‍ ഒപ്പുവച്ചാല്‍ മാത്രമേ റോഡ് ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുകയുള്ളൂ.

റോഡ് നിര്‍മ്മിച്ചതോട് കൂട ഒമാനുമായുള്ള വാണിജ്യ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഏറ്റവും വന്യമായ മരുഭൂമികളിലൊന്നായ റൂബ് അല്‍ ഖാലിയിലൂടെയാണ് പാത കടന്ന് പോകുന്നത്. നിലവില്‍ ഒമാനില്‍ നിന്ന് സൗദിയിലേയ്ക്ക് പോകേണ്ടവര്‍ യുഎഇ അതിര്‍ത്തി കടന്ന് വേണം സഞ്ചരിയ്ക്കാന്‍. പലപ്പോഴും ചെക്ക് പോസ്റ്റുകള്‍ യാത്രക്കാരുടെ സമയം കളയുന്നത് പ്രദേശത്തെ യാത്രാ ദുരിതങ്ങളില്‍ പ്രധാനമായിരുന്നു. ദൂരം കുറയുന്നതോടെ ഹജ്ജ്-ഉംറ തീര്‍ത്ഥാടനത്തിന്റെ ചെലവ് കുറയ്ക്കാന്‍ കഴിയുമെന്നും അധികൃതര്‍.

English summary
Travellers shuttling between Saudi Arabia and neighbouring Oman will no longer need to cross the UAE when a road directly linking the two Gulf countries is completed in late 2013, according to Saudi and Oman officials.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X