കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഈദ് പള്ളിയില്‍ ഇഫ്താറിനെത്തിയത് മൂന്നരലക്ഷം പേര്‍

  • By Meera Balan
Google Oneindia Malayalam News

അബുദാബി: ഷേയ്ഖ് സഈദ് പള്ളിയില്‍ ഇഫ്താര്‍ വിരുന്നിന് എത്തിയത് 340,000 ലക്ഷം പേര്‍. റംസാന്‍ വ്രതം ആരംഭിച്ച് രണ്ട് മൂന്ന് ആഴ്ചകള്‍ പിന്നിടുന്പോഴാണ് മൂന്നരലക്ഷത്തോളം പേര്‍ പള്ളിയില്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത്. ഷേയ്ഖ് സഈദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും ഇവിടെ ഇഫ്താര്‍ ഒരുക്കാറുണ്ട്. ശീതീകരിച്ച ടെന്റുകളിലാണ് ഇഫ്താര്‍ വിരുന്ന് ഒരുക്കുന്നത്. സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി പള്ളിയോട് ചേര്‍ന്ന് തന്നെ ഇത്തരത്തില്‍ ഇഫ്താര്‍ കൂടാരങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Ifatar

ഇഫ്താര്‍ സഈം പദ്ധതിയുടെ ഭാഗമായി നിത്യേന 21,000 മുതല്‍ 24,000 വരെ ആളുകള്‍ക്ക് ഇഫ്താര്‍ വിരുന്ന് നല്‍കാറുണ്ട്. അബുദാബിയിലെ സൈനിക ഉദ്യോഗസ്ഥരുടെ ക്‌ളബ് ആണ് ഇഫ്താറിനായി ഭക്ഷണം ഒരുക്കുന്നത്. തൊഴിലാളികളും വോളണ്ടിയര്‍മാരും ഉള്‍പ്പടെ ഒരു സമതിയെ ഇഫ്താര്‍ വിരുന്നിന്റെ മേല്‍നോട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്. 131,000 പേര്‍ തറാവി നമസ്‌ക്കാരത്തില്‍പങ്കെടുത്തു. 31,000 പേര്‍ക്ക് രാത്രി നമസ്‌ക്കാരത്തിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. നോന്പുകാലം മൂന്ന് ആഴ്ച പിന്നിടുന്പോഴാണ് വിശ്വാസികളുടെ തിരക്ക് കൊണ്ട് ഇഫ്താര്‍ വിരുന്നുകള്‍ ശ്രദ്ധേയമാകുന്നത്.

English summary
A total of 340,000 fasting persons have been welcomed at Shaikh Zayed Grand Mosque Centre in Abu Dhabi, where they had their Iftar meals in the second and third weeks of the holy month of Ramadan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X