കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ; പടക്ക കടത്ത് 2 അറബികള്‍ പിടിയില്‍

  • By Meera Balan
Google Oneindia Malayalam News

ഷാര്‍ജ: പടക്കങ്ങള്‍ അയല്‍ രാജ്യത്തേയ്ക്ക് കടത്താന്‍ ശ്രമിച്ചതിന് രണ്ട് അറബികള്‍ പൊലീസ് പിടിയിലായി. നിയമ വിരുദ്ധമായി 18 പെട്ടി പടക്കങ്ങളാണ് ഇവര്‍ അയല്‍ രാജ്യത്തേയ്ക്ക് കടത്താന്‍ ശ്രമിച്ചത്. സെപ്റ്റംബര്‍ രണ്ടിനാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം കള്ളക്കടത്ത്കാരെ പിടികൂടിയത്. അല്‍ത്താവൂന് സമീപം ഒരു കെട്ടിടത്തിലായിരുന്നു പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നത്.

Sharjah

പടക്കങ്ങള്‍ പൊലീസ് കണ്ട് കെട്ടുകയും ഇതിന്റെ യഥാര്‍ത്ഥ ഉടമയ്ക്കായുള്ള തെരച്ചില്‍ ആരംഭിയ്ക്കുകയും ചെയ്തു. ഷാര്‍ജയില്‍ ഒരു കെട്ടിടത്തില്‍ പടക്ക ശേഖരം ഉണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പൊലീസ് കെട്ടിടത്തില്‍ റെഡ്ഡ് നടത്തിയത്. എന്നാല്‍ ഇത് പടക്കങ്ങളല്ലെന്നും കുട്ടികള്‍ക്കുള്ള കളിപ്പാട്ടമാണെന്നുമാണ് പ്രതികള്‍ ആദ്യം പൊലീസിനോട് പറഞ്ഞത്.

പെട്ടികള്‍ തുറന്ന് പടക്കങ്ങള്‍ കാട്ടിയതോടെ പ്രതികള്‍ കുഴങ്ങി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. പ്രതികളെ പൊതു വിചാരണയ്ക്ക് ഹാജരാക്കും.
രാജ്യത്ത് പലയിടത്തും തീപിടുത്തങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്. ഇത്തരം സാഹചര്യങ്ങള്‍ മുന്നില്‍ കണ്ടാണ് പൊലീസ് പടക്കങ്ങള്‍ സൂക്ഷിക്കുന്നതിനും ഉപയോഗിയ്ക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ സ്വദേശികളുടെ പിന്തുണയോട് കൂടി തന്നെ പടക്കവ്യവസായവും കള്ളക്കടത്തും രാജ്യത്ത് സുഗമമായി നടക്കുന്നു എന്നാണ് സൂചന.

English summary
The Sharjah Police arrested two Arab nationals on Monday for attempting to smuggle a large quantity of firecrackers to a neighbouring country through land borders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X