കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടോപ്പ് നഗരങ്ങളുടെ പട്ടികയില്‍ നാലാമത് അബുദാബി

  • By Meera Balan
Google Oneindia Malayalam News

അബുദാബി: ലോകത്തെ ടോപ്പ് നഗരങ്ങളുടെ പട്ടികയില്‍ നാലാമത് അബുദാബി. താമസിയ്ക്കാനും, വ്യവസായം നടത്താനും സന്ദര്‍ശിയ്ക്കാനുമൊക്കെ അബുദാബി മികച്ചതാണെന്നാണ് ഇപ്‌സോസ് മോറിസ് നടത്തിയ സര്‍വ്വേയില്‍ പറയുന്നത്. ബ്രിട്ടനിലെ ഏറ്റവും വലിയ മാര്‍ക്കറ്റ് റിസര്‍ച്ച് ഓര്‍ഗനൈസേഷനുകളില്‍ ഒന്നാണ് ഇപ്‌സോസ് മോറി. ബിസിനസ് നടത്താന്‍ ലണ്ടനും, ന്യൂയോര്‍ക്കും കഴിഞ്ഞാല്‍ ഏറ്റവും നല്ല സ്ഥലം അബുദാബിയാണെന്നും സര്‍വ്വേയില്‍ പറയുന്നു.

Abu Dhabi

സിഡ്‌നി, സൂറിച്ച് , ടോക്യോ, അബുദാബി എന്നിവയാണ് ലോകത്തിലെ ടോപ്പ് നഗരങ്ങളായി സര്‍വ്വേയില്‍ തെരഞ്ഞെടുക്കപ്പെട്ടത്. സൗദി അറേബ്യ മികച്ച നഗരമായി അബുദാബിയെയാണ് തെരഞ്ഞെടുത്തത്. എന്നാല്‍ സ്‌പെയിനും ഇറ്റലിയും തങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടാമത്തെ നഗരമായിട്ടാണ് അബുദാബിയെ തെരഞ്ഞെടുത്തത്. ബ്രസീല്‍ ജനത മൂന്നാം സ്ഥാനമാണ് യുഎഇയുടെ തലസ്ഥാനമായ അബുദാബിയ്ക്ക് നല്‍കിയത്.

24 രാജ്യങ്ങളെയാണ് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയത്. ഓരോ രാജ്യങ്ങളില്‍ നിന്നും ആയിരം സാന്പിളുകളാണ് സര്‍വ്വേയ്ക്കായി ശേഖരിച്ചത്. സര്‍വ്വേയില്‍ പങ്കെടുത്ത അര്‍ജന്റീന, ബെല്‍ജിയം, ഹംഗറി, ഇന്‍ഡൊനേഷ്യ, മോക്‌സിക്കോ, പോളണ്ട്, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിയ്ക്ക, ദക്ഷിണ കൊറിയ, സ്വീഡന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്ന് 500 ല്‍ അധികം സാന്പിളുകള്‍ സര്‍വ്വേയ്ക്കായി ശേഖരിച്ചു.

English summary
Abu Dhabi has raced to the number four position in a new global survey that rates the world’s top cities to visit, work and live in.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X