കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: 21 വിമാനങ്ങള്‍ റദ്ദാക്കി, പിന്നില്‍ മഞ്ഞുവീഴ്ച!!

  • By Sandra
Google Oneindia Malayalam News

ദുബായ്: ശക്തമായ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ദുബായ് വിമാനത്താവളത്തിലേയ്ക്കുള്ള 21 വിമാനങ്ങള്‍ റദ്ദാക്കി. എയര്‍ലൈന്‍ കമ്പനികളുമായി ചേര്‍ന്ന് വിമാന സര്‍വ്വീസ് മാറ്റി ഷെഡ്യൂള്‍ ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്നും എമിറേറ്റ്‌സ് എയര്‍ലൈന്‍ വ്യക്തമാക്കി. വെള്ളിയാഴ്ച മുതല്‍ യുഎഇയിലുള്ള മഞ്ഞുവീഴ്ച ശനിയാഴ്ചയും തുടരുകയായിരുന്നു. ഇതോടെ ദുബായ് വിമാനത്താവളത്തില്‍ നിന്നുള്ള പല സര്‍വ്വീസുകളും നേരം വൈകിയിരുന്നുവെന്ന് എമിറേറ്റ്‌സ് വക്താവ് വ്യക്തമാക്കി.

എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടിന് ക്ഷമാപണവുമായി എമിറേറ്റ്‌സ് രംഗത്തെത്തിയിട്ടുണ്ട്. മഞ്ഞ് വീഴ്ച ശക്തമായതോടെ സ്ഥിതി നിയന്ത്രണ വിധേയമല്ലാത്തതിനാലാണ് സര്‍വ്വീസ് റദ്ദാക്കിയതെന്നും യാത്രക്കാരുടെയും ജീവനക്കാരുടേയും സുരക്ഷയ്ക്കാണ് പ്രാധാന്യം കല്‍പ്പിക്കുന്നതെന്നും എമിറേറ്റ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി. വിമാനങ്ങളുടെ സമയക്രമം യാത്രക്കാര്‍ വെബ്ബ്‌സൈറ്റില്‍ പരിശോധിക്കണമെന്നും എമിറേറ്റ്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്.

international-airport

മഞ്ഞുവീഴ്ചയോടെ ബുധനാഴ്ച മുതല്‍ ദുബായില്‍ 100 മീറ്റര്‍ വരെയുള്ള കാഴ്ച തടസ്സപ്പെട്ടതിനാല്‍ ദുബായ് വിമാനത്താവളത്തില്‍ നിന്നും അല്‍ മക്തൂം വിമാനത്താവളത്തില്‍ നിന്നുമുള്ള വിമാന സര്‍വ്വീസുകളെ ബാധിച്ചതായി ഫ്‌ളൈ ദുബൈ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കുകയോ വൈകിപ്പിക്കുകയോ അടുത്തുള്ള വിമാനത്താവളത്തിലേയ്ക്ക് വഴി തിരിച്ചുവിടുകയോ ആണ് അവലംബിക്കാവുന്ന മാര്‍ഗ്ഗമെന്നും ഫ്‌ളൈ ദുബായ് വ്യക്തമാക്കി.

English summary
A total of 21 flights were cancelled on Friday by Dubai Airports due to heavy fog.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X