കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മടങ്ങാനുള്ള പട്ടികയിൽ പേരില്ല: ഇറാനിൽ കുടുങ്ങി മലയാളി മത്സ്യ തൊഴിലാളികൾ, തുറമുഖത്ത് പെട്ടത് 24 പേർ

  • By Desk
Google Oneindia Malayalam News

ദുബായ്: കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ഇറാനിൽ കുടുങ്ങി മലയാളികളായ മത്സ്യതൊഴിലാളികൾ. കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ജോലി നഷ്ടമായ 24 മലയാളികളാണ് ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്ത് കുടുങ്ങിക്കിടക്കുന്നത്. ഇറാനിൽ നിന്ന് പുറപ്പെടുന്ന കപ്പലിൽ ഇന്ത്യയിലേക്ക് മടങ്ങാനെത്തിയ മലയാളികളാണ് യാത്രക്കാരുടെ പട്ടികയിൽ പേരില്ലാത്തതിനെ തുടർന്ന് മടങ്ങാനാവാതെ കുടുങ്ങിക്കിടക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം സ്വദേശികളാണിവർ.

 കോട്ടയം കൊറോണ വൈറസ് ഭീതിയിൽ: ഒറ്റദിനം 18 പേർക്ക് വൈറസ് ബാധ, 12 പേർ വിദേശത്ത് നിന്നെത്തിയവർ!! കോട്ടയം കൊറോണ വൈറസ് ഭീതിയിൽ: ഒറ്റദിനം 18 പേർക്ക് വൈറസ് ബാധ, 12 പേർ വിദേശത്ത് നിന്നെത്തിയവർ!!

ജോലി നഷ്ടമാവുകയും കേരളത്തിലേക്ക് മടങ്ങാൻ സാധിക്കാതെ വരികയും ചെയ്തതോടെ ഇവർ തെരുവിലായ നിലയിലാണുള്ളത്. കയ്യിൽ പണമില്ലാത്ത ഇവർ ഭക്ഷണം പോലും ലഭിക്കാതെയാണ് ഇവർ കുടുങ്ങിക്കിടക്കുന്നത്. കൊറോണ വൈറസ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി തയ്യാറാക്കിയ കപ്പലിലാണ് ഇവർക്ക് യാത്ര നിഷേധിച്ചത്. ഇന്ത്യയിലേക്ക് മടങ്ങുന്നതിനായി നേരത്തെ തന്നെ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവസാന നിമിഷമാണ് തങ്ങളെ ഒഴിവാക്കിയതെന്നുമാണ് മത്സ്യതൊഴിലാളികൾ ഉന്നയിക്കുന്ന പരാതി.

Recommended Video

cmsvideo
Community spread chance in kerala | Oneindia Malayalam
 coronavirus-375

ദുബായ് വഴി ജോലി തേടിയെത്തിയ സംഘമാണ് ഇത്തരത്തിൽ ഇറാനിൽ കുടുങ്ങിയിട്ടുള്ളത്. ജോലി ലഭിച്ചിരുന്നുവെന്നും കൊറോണ വൈറസ് പ്രതിസന്ധി രൂക്ഷമായതോടെ ഇവർക്ക് ജോലി നഷ്ടമാകുകയും ചെയ്തിരുന്നു. മത്സ്യതൊഴിലാളികൾ അയച്ച വിഡിയോ സന്ദേശം വഴിയാണ് സംഭവത്തെക്കുറിച്ച് പുറത്തറിയുന്നത്. ഏതെങ്കിലും തരത്തിൽ നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ് ഇവർ. എന്നാൽ ഇന്ത്യൻ എംബസിയിൽ വിവരമറിയിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്ന പരാതിയും ഇവർ ഉന്നയിക്കുന്നു.

അമ്മയുടെ നഗ്‌നതയും ശരീരവും കണ്ടുവളർന്ന ഒരു കുട്ടി സ്ത്രീശരീരത്തെ അപമാനിക്കില്ല; രഹ്ന ഫാത്തിമഅമ്മയുടെ നഗ്‌നതയും ശരീരവും കണ്ടുവളർന്ന ഒരു കുട്ടി സ്ത്രീശരീരത്തെ അപമാനിക്കില്ല; രഹ്ന ഫാത്തിമ

English summary
24 Keralite fishermen stranded in Iran and denies acces in evacuation ship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X