കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ;നീലച്ചിത്ര സിഡി വില്‍പ്പന 3പേര്‍അറസ്റ്റില്‍

  • By Meera Balan
Google Oneindia Malayalam News

Crime
ഷാര്‍ജ: ഷാര്‍ജയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ മൂന്ന് ബംഗ്ളാദേശികള്‍ അറസ്റ്റിലായി. ചൂതാട്ടം നടത്തിയതിനും നീലച്ചിത്ര ഡിഡികള്‍ വിറ്റതിനുമാണ് മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊതു സ്ഥലങ്ങളില്‍ അശ്ലീല ഡിഡി വില്‍ക്കുകയും ചൂതാട്ടം നടത്തുകയും ചെയ്തു എന്നാണ് ഇവര്‍ക്കെതിരായ കേസ്. ഇന്‍ഡസ്ട്രിയല്‍ സോണ്‍ 13 ല്‍ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ പ്രതികള്‍ മൂവരും കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പൊതു വിചാരണയ്ക്കായി പ്രതികളെ ഉടന്‍ ഹാജരാക്കുമെന്നും അറിയിച്ചു. ഇവരുടെ പേര് ഇത് വരെയും വെളിപ്പെടുത്തിയിട്ടില്ല. പ്രാദേശിക മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരം നല്‍കിയത്.

നിയമം ലംഘിച്ച് ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവരെ ജനങ്ങള് സംരക്ഷിയ്ക്കരുതെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കണമെന്നും പൊലീസ് പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 999, 06-56 33 222, 800 151 എന്നീ നമ്പരുകളില്‍ വിളിച്ചറിയിക്കണമെന്നും പൊലീസ് പറഞ്ഞു.

English summary
Sharjah police arrested three Bangladeshis for gambling.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X