കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ അനാശാസ്യ കേന്ദ്രം നടത്തി, ഇന്ത്യക്കാരനടക്കം മൂന്ന് പേര്‍ക്ക് തടവ്

അനാശാസ്യ കേന്ദ്രം നടത്തിയ ഇന്ത്യക്കാരനടക്കം മൂന്ന് പേര്‍ക്ക് തടവ്. നിരാലംബരായ രണ്ട് പെണ്‍കുട്ടികളെ അനാശാസ്യത്തിന് ഉപയോഗിച്ച് പണം സമ്പാദിച്ചതിന്റെ പേരിലാണ് ദുബായി ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി മൂന്ന്...

  • By Akhila
Google Oneindia Malayalam News

ദുബായ്; അനാശാസ്യ കേന്ദ്രം നടത്തിയ ഇന്ത്യക്കാരനടക്കം മൂന്ന് പേര്‍ക്ക് തടവ്. നിരാലംബരായ രണ്ട് പെണ്‍കുട്ടികളെ അനാശാസ്യത്തിന് ഉപയോഗിച്ച് പണം സമ്പാദിച്ചതിന്റെ പേരിലാണ് ദുബായി ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി മൂന്ന് വര്‍ഷം തടവ് വിധിച്ചത്. പ്രതികളില്‍ ഇന്ത്യന്‍ ബിസിനസുകാരനും മറ്റ് രണ്ടും ബംഗ്ലാദേശ് സ്വദേശിനികളുമാണ്.

പതിനെട്ട് വയസില്‍ താഴെയുള്ള ബംഗ്ലദേശി സ്വദേശികളായ പെണ്‍കുട്ടികളെ വീട്ട് ജോലിക്ക് വാഗ്ദാനം ചെയ്ത് ദുബായില്‍ എത്തിച്ച ശേഷം നാഫിയിലെ റൂമില്‍ പൂട്ടിയിടുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ പാസ്‌പോര്‍ട്ടും പിടിച്ചെടുത്ത് അനാശാസ്യത്തിന് നിര്‍ബന്ധിക്കുകയായിരുന്നു.

dubai-01

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 16നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പെണ്‍കുട്ടികളുടെ അടുത്ത് നിന്ന് 600 ദിര്‍ഹം വാങ്ങിയാണ് ദുബായില്‍ എത്തിച്ചത്. 1200 ദിര്‍ഹം രൂപയ്ക്ക് പ്രതിമാസ പ്രതിഫലം തരാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടികളെ ദുബായില്‍ എത്തിച്ചത്.

പെണ്‍കുട്ടികളില്‍ ഒരാള്‍ തന്റെ അച്ഛനെ ചികിത്സിക്കാനുള്ള പണം സമ്പാദിക്കാനാണ് ദുബായിലേക്ക് പോകാന്‍ തീരുമാനിച്ചത്. 12 ബോട്ടില്‍ മദ്യം കൈവശം വച്ചതിനും 26കാരിയെ കൂടെ പാര്‍പ്പിച്ചതിനുമാണ് ഇന്ത്യക്കാരന് 52,000 ദിര്‍ഹം പിഴയും വിധിച്ചിട്ടുണ്ട്. പ്രതികളുടെ മേല്‍ മനുഷ്യ കടത്തിന് കുറ്റം ചുമത്തിയതായി ജഡ്ജി ഉര്‍ഫാന്‍ ഉമര്‍ പറഞ്ഞു.

English summary
3 year prison for 3 including indian.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X