കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരക്ഷാ സംവിധാനങ്ങളൊരുക്കിയില്ല; അബുദാബിയിലെ മുന്നൂറിലേറെ സ്ഥാപനങ്ങള്‍ക്ക് പിഴ

  • By Desk
Google Oneindia Malayalam News

അബൂദബി: സുരക്ഷാ, അഗ്നി ശമന സംവിധാനങ്ങള്‍ വേണ്ട രീതിയില്‍ ഒരുക്കാത്ത 309 സ്ഥാപനങ്ങള്‍ക്കെതിരേ അബൂദബി സിവില്‍ ഡിഫന്‍സ് വിഭാഗം പിഴ ചുമത്തി. 13,764 കെട്ടിടങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് നടപടി. കഴിഞ്ഞ വര്‍ഷം 18,419 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 563 പേര്‍ക്കെതിരേ പിഴ ചുമത്തിയിരുന്നു.

ശക്തമായ ചൂടില്‍ കെട്ടിടങ്ങളില്‍ തീപ്പിടിത്തമുണ്ടാവുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലായിരുന്നു സിവില്‍ ഡിഫന്‍സ് വിഭാഗം പരിശോധനകള്‍ നടത്തിയത്. അഗ്നി ശമന സംവിധാനങ്ങളുമായി ബന്ധപ്പെട്ട ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടപടികളും രാജ്യത്ത് ശക്തിയാര്‍ജ്ജിച്ചുവരികയാണെന്ന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അഞ്ച് ലക്ഷത്തിലേറെ പേര്‍ക്കാണ് തീപ്പിടിത്തം തടയുന്നതും തീപ്പിടിത്തമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ബോധവല്‍ക്കരണം നല്‍കിയത്.

abu-dhabi

ഷോപ്പിംഗ് മാളുകള്‍, വിമാനത്താവളങ്ങള്‍, തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍. താമസ സ്ഥലങ്ങളും വ്യാപാര സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളില്‍ പോലിസ് നടത്തിയ സുരക്ഷാ പരിശോധനകളിലൂടെ അവിടങ്ങളിലെ താമസക്കാര്‍ക്കും ഉപഭോക്താക്കളും സുരക്ഷാബോധം നല്‍കാനായതായും അദ്ദേഹം പറഞ്ഞു.

പോലിസ് നടത്തിയ അന്വേഷണത്തില്‍ പ്രവര്‍ത്തിക്കാത്ത ഫയര്‍ എക്സ്റ്റിംഗ്വഷറുകള്‍, ഫയര്‍ അലാറം, വെള്ളമില്ലാത്ത അഗ്നി ശമന പൈപ്പുകള്‍, തുറക്കാനാവാത്ത എമര്‍ജന്‍സി എക്‌സിറ്റുകള്‍, ഉപയോഗിക്കാനാവാത്ത അസംബ്ലി പോയിന്റുകള്‍ തുടങ്ങിയ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയിരുന്നു.

English summary
The Abu Dhabi Civil Defence fined 309 buildings and establishments for violating public safety and firefighting rules following 13,764 inspections this year,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X