കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുണിയഴിച്ചതിന്, ചാട്ടയടിയും 10 വര്‍ഷം ജയിലും

Google Oneindia Malayalam News

ജിദ്ദ: പൊതു സ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിച്ച രണ്ടു യുവാക്കള്‍ക്ക് സൗദി കോടതി നല്‍കിയ ശിക്ഷ കേട്ടാല്‍ പലരും ഞെട്ടും. ഒരാള്‍ക്ക് 10 വര്‍ഷം തടവും മറ്റൊരാള്‍ക്ക് ഏഴ് വര്‍ഷം തടവും ലഭിക്കും. ജയില്‍ ശിക്ഷ മാത്രം അനുഭവിച്ചാല്‍ പോര രണ്ടായിരം വീതം ചാട്ടയടിയും ഇരുവരും ഏറ്റുവാങ്ങണം.

ഇനി ഇവര്‍ പരസ്യമായി തുണിയഴിച്ചുവെന്ന് തെറ്റിദ്ധരിക്കേണ്ട. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ബുറെദയിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ രണ്ടു പേരും കാറിനുള്ളില്‍ വെച്ച് വസ്ത്രം മാറിയെന്നു വ്യക്തമായതാണ് ശിക്ഷയ്ക്ക് കാരണം. ഈ സംഘത്തിലുണ്ടായിരുന്ന മറ്റൊരു യുവാവിന് 50000ദിര്‍ഹം പിഴയും മൂന്നു വര്‍ഷം ജയില്‍ ശിക്ഷയും വിധിച്ചിട്ടുണ്ട്.

ശരിയത്ത് നിയമമനുസരിച്ചാണ് സൗദിയില്‍ ശിക്ഷ വിധിക്കുന്നത്. രാജ്യത്തെ നിയമമനുസരിച്ച് പൊതു സ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണ്. ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളില്‍ ഒന്നുകൂടിയാണ് സൗദി അറേബ്യ. യുവാക്കള്‍ കാറിനുള്ളിലേക്ക് പോകുന്നതും വസ്ത്രം മാറ്റി തിരിച്ചുവരുന്നതും കണ്ടെന്ന് ചിലര്‍ നല്‍കിയ മൊഴിയാണ് കേസിനാധാരം.

English summary
A Saudi court sentenced a local young man to 10 years in jail and another to seven years and ordered them lashed more than 4,000 times after they were caught naked in a public place inside their cars, a newspaper reported on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X