കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ് നല്‍കിയാല്‍ പാര്‍ക്ക് ചെയ്യാം; അബുദാബിയില്‍ 4800 പുതിയ പാര്‍ക്കിംഗ് സ്‌പേസുകള്‍ റെഡി

കാശ് നല്‍കിയാല്‍ പാര്‍ക്ക് ചെയ്യാം; അബുദാബിയില്‍ 4800 പുതിയ പാര്‍ക്കിംഗ് സ്‌പേസുകള്‍ റെഡി

  • By Desk
Google Oneindia Malayalam News

അബുദാബി: രൂക്ഷമായി പാര്‍ക്കിംഗ് പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി യു.എ.ഇയുടെ തലസ്ഥാന നഗരിയായ അബുദാബിയില്‍ പുതിയ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ തയ്യാറാക്കി. നഗരത്തിന്റെ ആറ് സെക്ടറുകളിലായി ആകെ 4846 പാര്‍ക്കിംഗ് സ്‌പേസുകള്‍ സജ്ജീകരിച്ചതായി അബുദാബി ഭരണകൂടത്തിനു കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (ഐ.ടി.സി) അറിയിച്ചു. പക്ഷെ ഇവിടെ പാര്‍ക്ക് ചെയ്യണമെങ്കില്‍ സര്‍ക്കാരിന് പണമടക്കണം. ആഗസ്ത് 27 മുതലാണ് ഫീസ് നിലവില്‍ വരികയെന്നും ഐ.ടി.സി അറിയിച്ചു.

വില്ല പെര്‍മിറ്റുള്ളവര്‍ക്കൊഴികെ എല്ലാവര്‍ക്കും ഫീസ് ബാധകമായിരിക്കുമെന്ന് ഐ.ടി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുഹമ്മദ് ഹമദ് അല്‍ മുഹൈരി പറഞ്ഞു. ഇവയില്‍ 1534 പാര്‍ക്കിംഗ് സ്‌പേസുകള്‍ ഹസ്സ ബിന്‍ സായിദ് ഫസ്റ്റ് സ്ട്രീറ്റിലെ ഡബ്ല്യു14/01 സെക്ടറിലാണ്. ഡെല്‍മ സ്ട്രീറ്റിലെ ഡബ്ല്യു15/01 സെക്ടറില്‍ 634 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം. അല്‍ ഫലാഹ് സ്ട്രീറ്റിനോട് ചേര്‍ന്ന് കിടക്കുന്ന സെക്ടര്‍ ഡബ്ല്യു17/02ല്‍ 881ഉം, സെക്ടര്‍ ഡബ്ല്യു18/3ല്‍ 614 ഉം, ഡബ്ല്യു19/01ല്‍ 515ഉം, മുഹമ്മദ് ബിന്‍ ഖലീഫ സ്ട്രീറ്റിലെ സെക്ടര്‍ ഇ38-01ല്‍ 668 സ്ലോട്ടുകളുമുണ്ട്.

parkingarea

ഇതോടെ അബുദാബിയിലെ രൂക്ഷമായ പാര്‍ക്കിംഗ് പ്രശ്‌നത്തിന് വലിയൊരളവോളം പരിഹാരമാവുമെന്നാണ് കരുതുന്നത്. ബലി പെരുന്നാള്‍ ആഘോഷ ദിനങ്ങളില്‍ വാഹനവുമായി നഗരത്തിലിറങ്ങുന്നവര്‍ക്ക് വലിയ ആശ്വാസമാവുകയാണ് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററിന്റെ പുതിയ പരിശ്രമം.
English summary
More than 4,800 new paid parking spaces have been introduced in different areas of Abu Dhabi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X