കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബിയില്‍ 40 ശതമാനം കൗമാരക്കാരും പൊണ്ണത്തടിയന്മാര്‍

  • By Meera Balan
Google Oneindia Malayalam News

അബുദാബി: കൗമാരക്കാരിലെ അമിതവണ്ണം കുറയ്ക്കുന്നതിന് വേണ്ടി ഒട്ടേറെ പരിപാടികളാണ് അബുദാബി ഏര്‍പ്പെടുത്തിയത്. എന്നിട്ടും പൊണ്ണത്തടിയ്ക്ക് കാര്യമായ കുറവൊന്നും ഉണ്ടായിട്ടില്ല. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം അബുദാബിയില്‍ 40 ശതമാനത്തോളം കൗമാരക്കാരും പൊണ്ണത്തടിയുള്ളവരാണ്.

അമേരിയ്ക്കയില്‍ 15 ശതമാനം ആണ്‍കുട്ടികള്‍ മാത്രം പൊണ്ണത്തടിയന്മാരെന്ന് പറയുമ്പോള്‍ അബുദാബിയില്‍ ഇത് നാല്‍പ്പത് ശതമാനമാണ്. 60ശതമാനത്തോളം കുട്ടികള്‍ക്ക് തടി കൂടുതലുള്ളതായി കണക്കാക്കപ്പെടുന്നു. കുട്ടികളുടെ ഭക്ഷണ രീതി, വ്യായായ്മം ഇല്ലായ്മ എന്നിവയാണ് പൊണ്ണത്തടിയ്ക്ക് കാരണം.

Fat Man

പൊണ്ണത്തടി മൂലം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് യുവതലമുറ പോകുമെന്ന് പഠനറിപ്പോര്‍ട്ട് പുറത്ത് വിട്ട അബുദാബി എഡ്യൂക്കേഷന്‍ കൗണ്‍സിലെ ഹെല്‍ത്ത് ആന്‍ വെല്‍നെസ് വിഭാഗം മേധാവി ഡോ അമേര്‍ അല്‍ കിന്‍ഡി പറയുന്നു.

തടി കുറയ്ക്കുന്നതിന് വേണ്ടി ദീര്‍ഘകാലത്തെ പദ്ധതികള്‍ ആവിഷ്‌കരിയ്ക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. എന്നാല്‍ തടി കുറയ്ക്കാന്‍ വേണ്ടി വിദ്യാര്‍ഥികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തില്ല. സ്‌കൂളുകള്‍ക്കും ഇത്തരം നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കില്ല.

English summary
40% of Abu Dhabi teens are fat.Education boss calls for comprehensive strategy to combat health problems in capital schools.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X