കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിം കാര്‍ഡ് സമ്മാന പദ്ധതി തട്ടിപ്പ് വീണ്ടും സജീവം പ്രവാസികള്‍ ശ്രദ്ധിക്കുക!!!

Google Oneindia Malayalam News

ദുബായ്: ഒരു ചെറിയ ഇടവേളയ്ക്കു ശേഷം സിം കാര്‍ഡ് സമ്മാന പദ്ധതി തട്ടിപ്പ് യു.എ.ഇ ല്‍ വീണ്ടും സജീവമായിരിക്കുകയാണ്. 'അഭിനന്ദനങ്ങള്‍ താങ്കള്‍ ഉപയോഗിക്കുന്ന സിം കാര്‍ഡ് നമ്പര്‍ വലിയൊരു സമ്മാന പദ്ധതിയില്‍ വിജയിച്ചിരിക്കുന്നു, 5 ലക്ഷം ദിര്‍ഹവും (ഏതാണ്ട് 85 ലക്ഷം രൂപ) ഒരു ഐഫോണ്‍6 ഉം സമ്മാനമായി ലഭിച്ചിരിക്കുന്നു സമ്മാനം കൈപ്പറ്റുന്നതിനായി ആ നമ്പരില്‍ നിന്നും തിരികെ വിളിക്കുക' ഇത്തരത്തിലായിരിക്കും തട്ടിപ്പ് സംഘം നിങ്ങളെ ഫോണിലൂടെ സമീപിക്കുന്നത്.

സമ്മാനം ലഭിക്കണമെങ്കില്‍ അടുത്തുള്ള പണമടക്കുന്ന മെഷീന് സമീപമെത്തി വീണ്ടും വിളിക്കാന്‍ ആവശ്യപ്പെടും. 1000 ദിര്‍ഹം പിന്നീട് പറയുന്ന നമ്പരിലേക്ക് ക്രെഡിറ്റ് ചെയ്യാന്‍ പറയും. അതല്ലെങ്കില്‍ തുല്യ തുകയ്ക്കുള്ള റീചാര്‍ജ് കൂപ്പണ്‍ വാങ്ങിച്ച് അതിലെ നമ്പര്‍ പറയാന്‍ ആവശ്യപ്പെടും. ഇതോടെ നിങ്ങള്‍ തട്ടിപ്പിന് ഇരയായി. താങ്കളുടെ പണം എക്കൗണ്ടില്‍ നിക്ഷേപിക്കാനുള്ള രെജിസ്‌ട്രേഷന്‍ തുകയാണ് ആയിരം ദിര്‍ഹമെന്നാണ് തട്ടിപ്പുകാര്‍ പറയുക.

sim

പണമടച്ചാല്‍ ഞങ്ങള്‍ അയച്ചു തരുന്ന മെസ്സേജുമായി അടുത്തുള്ള ഇസ്ലാമിക് ബേങ്കില്‍ പോയി പണം കൈപ്പറ്റാമെന്നും ഇവര്‍ പറയും. വിശ്വാസം ജനിപ്പിക്കാന്‍ ഇത്തിസലാത്തില്‍ നിന്ന് അയച്ചതാണെന്ന് തോന്നുന്ന രീതിയില്‍ മെസ്സേജും ഇവര്‍ അയച്ച് തരും. സാധാരണ ഗതിയില്‍ ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന സാധാരണക്കാരാണ് ഇവരുടെ വലയില്‍ വീഴുന്നത്. രാജ്യത്ത് പുതുതായി എത്തിയവരും ഇത്തരത്തില്‍ തട്ടിപ്പിന്നിരയായിട്ടുണ്ട്. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ സമ്മാനമായി ലഭിക്കുന്ന ഒട്ടേറെ മത്സരങ്ങള്‍ സംഘടിപ്പിക്കാറുള്ള യു.എ.ഇ യില്‍ ഇത്തരത്തില്‍ ആളുകളെ വിശ്വസിപ്പിക്കാന്‍ തട്ടിപ്പു സംഘത്തിന് എളുപ്പത്തില്‍ സാധിക്കുന്നു. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം വണ്‍ ഇന്ത്യ ന്യൂസിന്റ ദുബൈ ടീമിനും കോള്‍ ലഭിച്ചു. പൊതുജനങ്ങളുടെ അറിവിലേക്കായ് ഞങ്ങള്‍ ആ കോള്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു.

തുടക്കത്തില്‍ സാധാരണ തൊഴിലാളിയെന്ന മട്ടില്‍ സംഭാഷണം ആരംഭിച്ചു. കാര്യങ്ങള്‍ എല്ലാം വ്യക്തമാക്കിയപ്പോള്‍ പണം നേരിട്ടെത്തിക്കാന്‍ ഞങ്ങള്‍ വിലാസം ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയ സംഘം സിം കാര്‍ഡ് ബ്ലോക്ക ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. വിലാസം ലഭിച്ചാല്‍ പണം നേരിട്ടെത്തിക്കാമെന്ന് പറഞ്ഞതോടെ സംഘത്തിന് ഞങ്ങളെ സംശയമായി പിന്നീട് പെട്ടന്ന് കോള്‍ ഡിസ്‌കണക്റ്റ് ചെയ്യുകയായിരുന്നു. ഏതായാലും ഇത്തരം സംഘത്തെ കുടുക്കാന്‍ വ്യാപകമായ പദ്ധതികള്‍ പോലീസും ബന്ധപ്പെട്ട വകുപ്പുകളും ആരംഭിച്ചിട്ടുണ്ട്. യാതൊരു കാരണവശാലും ഇത്തരത്തില്‍ പണം നല്‍കരുതെന്ന് പോലീസ് വ്യക്തമാക്കി. എത്തിസലാത്ത് ഇത്തരത്തില്‍ ഒരു സമ്മാന പദ്ധതി നടത്തുന്നില്ലെന്നും തട്ടിപ്പ് കോളുകള്‍ ലഭിച്ചാല്‍ ഉടനെ ഇത്തിസലാത്തിനെ അറിയിക്കണമെന്നും കമ്പനി അറിയിച്ചു.

English summary
5 million dirhams in prize money with promises to re-active group of mobile fraud in dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X