കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാല്‍ക്കണി മരണക്കെണിയായി; ഷാര്‍ജയില്‍ അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

  • By Desk
Google Oneindia Malayalam News

ഷാര്‍ജ: ഷാര്‍ജയിലെ അല്‍ മംസറില്‍ അപ്പാര്‍ട്ട്‌മെന്റ് ബാല്‍ക്കണിയിലൂടെ താഴെ വീണ അഞ്ച് വയസ്സുകാരി തല്‍ക്ഷണം മരിച്ചു. കുസൃതിക്കുട്ടിക്ക് ബാല്‍ക്കണി കെണിയാവുമെന്ന് കരുതിയതിനാല്‍ വീട് മാറാനിരിക്കെയാണ് കുടുംബത്തെ മുഴുവന്‍ ദുഖത്തിലാഴ്ത്തി കുട്ടി മരണത്തിലേക്ക് വീണുപോയത്. അമ്മ അടുക്കള ജോലിയിലേര്‍പ്പെട്ടിരിക്കെ ആരുമറിയാതെ കുട്ടിബാല്‍ക്കണിയിലേക്ക് പ്രവേശിക്കുകയായിരുന്നു. അടച്ചിട്ടിരുന്ന വാതല്‍ കസേര വച്ച് തുറന്ന് ബാല്‍ക്കണിയെത്തിയ കുട്ടിയ റെയിലിംഗിനു മുകളില്‍ കയറുകയും ബാലന്‍സ് തെറ്റി താഴേക്ക് പതിക്കുകയായിരുന്നു.

സൗദി അറേബ്യയിലെ പണച്ചാക്കുകള്‍; ഒറ്റദിവസം കൊണ്ട് പാപ്പരായി!! ആപ്പിളും ട്വിറ്ററും കുത്തുപാളയെടുക്കും?
ഉടന്‍ വിവരമറിയിച്ചതനുസരിച്ച് എല്ലാ സജ്ജീകരണങ്ങളുമായി പോലീസും മെഡിക്കല്‍ സംഘവും കുതിച്ചെത്തിയെങ്കിലും തളംകെട്ടി നില്‍ക്കുന്ന രക്തത്തില്‍ നിശ്ചലമായ കുഞ്ഞുശരീരമാണ് അവര്‍ക്ക് കാണാനായത്.

apartment

മൃതദേഹം ഉടന്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ച പോലിസ് കുടുംബാംഗങ്ങളുമായി സംസാരിച്ചു. നല്ല വികൃതി കാണിക്കുന്ന കുട്ടിയായതിനാല്‍ താഴേനിലയിലുള്ള വീട്ടിലേക്ക് മാറാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു തങ്ങളെന്ന് മാതാപിതാക്കള്‍ പോലിസിനോട് പറഞ്ഞു. വീടിന്റെ ബാല്‍ക്കണിയിലെ റെയിലിംഗിന് ആവശ്യത്തിന് ഉയരമില്ലെന്ന് പോലിസ് കണ്ടെത്തി. മുനിസിപ്പാലിറ്റി നിര്‍ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് റെയിലിംഗ് നിര്‍മിച്ചിരിക്കുന്നതെന്നും കുട്ടികളെ സംബന്ധിച്ചിടത്തോളം ഇത് വലിയ ദുരന്തമായിരിക്കും വിളിച്ചുവരുത്തുകയെന്നും വീട് സന്ദര്‍ശിച്ച ഷാര്‍ജ മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.

കൊച്ചിയിലെ ഫ്‌ളാറ്റില്‍ പെണ്‍വാണിഭം! യുവതികളടക്കം പിടിയില്‍! മരുന്നടിക്കുന്ന കുട്ടികളും ഇടപാടുകാര്‍
ഇത്തരം അപകടങ്ങള്‍ സംഭവിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികളെക്കുറിച്ച് ആലോചിക്കുന്നതിന് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നഗരാസൂത്രണ വിഭാഗം, പോലിസ്, സുരക്ഷാ അതോറിറ്റി, സിവില്‍ ഡിഫന്‍സ് വിഭാഗം തുടങ്ങി വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് കഴിഞ്ഞ മാസം പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ഇതുപ്രകാരമുള്ള സുരക്ഷാ പരിശോധനകള്‍, ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ ആസൂത്രണം ചെയ്യുന്നതിനിടയിലാണ് ഇത്തരമൊരു മരണം കൂടിയുണ്ടായത്. ബഹുനില കെട്ടിടങ്ങളിലെ മുറികളില്‍ താമസിക്കുന്ന ചെറിയ കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഷാര്‍ജ പോലിസ് അറിയിച്ചു.

English summary
5 year old girl falls to her death from sharjah building
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X