കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്:ഇന്ത്യക്കാര്‍ ആശ്രയിക്കുന്നത് ഗള്‍ഫ് രാഷ്ട്രങ്ങളെ, കണക്ക് വെളിപ്പെടുത്തി വിദേശകാര്യമന്ത്രാലയം

  • By Sandra
Google Oneindia Malayalam News

ദുബായ്: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിച്ചത് 58,000 ഇന്ത്യന്‍ തൊഴിലാളികള്‍ക്കെന്ന് വിദേശകാര്യ മന്ത്രാലയം. രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിംഗ് ഇക്കാര്യം അറിയിച്ചത്.

സൗദി അറേബ്യയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഇതിനകം തന്നെ പരാതികള്‍ ലഭിച്ചതായും വികെ സിംഗ് വ്യക്തമാക്കി.

വിദേശത്തേയ്ക്ക്

വിദേശത്തേയ്ക്ക്

2014 സെപ്തംബര്‍ മുതല്‍ 2016 ഡിസംബര്‍ വരെ വിദേശ ജോലികള്‍ക്കായി 58,163 തൊഴിലാളികള്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കിയെന്നാണ് ഔദ്യോഗിക കണക്ക്.

ക്രൂരതകള്‍ ഇന്ത്യക്കാര്‍ക്ക്

ക്രൂരതകള്‍ ഇന്ത്യക്കാര്‍ക്ക്

വീട്ടുജോലിക്കാരായ ഇന്ത്യന്‍ പ്രവാസികള്‍ക്ക് നേരെ ശാരീരിക പീഡനവും മാനസീക പീഡനും നേരിടേണ്ടിവരുന്നുണ്ടെന്നും ഇത് സംബന്ധിച്ച് നാല് പരാതികള്‍ ഇതിനകം തന്നെ യുഎഇയിലെയും ബഹ്‌റൈനിലേയും ഇന്ത്യന്‍ കോണ്‍സുലേറ്റിനും പ്രാദേശിക അധികാരികള്‍ക്കും പരാതി ലഭിച്ചതായും സിംഗ് വ്യക്തമാക്കുന്നു.

 വിവാഹമോചിതരുടെ മക്കള്‍ക്ക്

വിവാഹമോചിതരുടെ മക്കള്‍ക്ക്

വിവാഹ മോചിതരായ സ്ത്രീകളുടെ മക്കള്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള ചോദ്യത്തിന് മാതാപിതാക്കളുടെ രണ്ടുപേരുടേയും പേര് നല്‍കണമെന്നും അദ്ദേഹം പ്രതികരിച്ചു.

 പ്രായപൂര്‍ത്തിയാവാത്തര്‍ക്ക്

പ്രായപൂര്‍ത്തിയാവാത്തര്‍ക്ക്

പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ വെള്ളപ്പേപ്പറില്‍ രക്ഷിതാക്കളോ ഗാര്‍ഡിയനോ ഒപ്പുവയ്‌ക്കേണ്ടത് അനിവാര്യമാണെന്നും വികെ സിംഗ് വ്യക്തമാക്കുന്നു.

English summary
Over 58,000 Indian workers have been given emigration clearance by the government in the last two years for employment in the Gulf countries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X