കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴയും ആലിപ്പഴ വര്‍ഷവും; ദുബായിലുണ്ടായത് 581 വാഹനാപകടങ്ങള്‍

  • By Desk
Google Oneindia Malayalam News

ദുബായ്: ദുബായിലുണ്ടായ ശക്തമായ മഴയിലും ആലിപ്പഴവര്‍ഷത്തിലും 24 മണിക്കൂറിനുള്ളില്‍ ഉണ്ടായത് 581 വാഹനാപകടങ്ങള്‍. അധികൃതര്‍ നല്‍കിയ സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് അപകടങ്ങളുണ്ടായതെന്ന് ദുബയ് പോലിസ് അറിയിച്ചു. 12,753 ഫോണ്‍ വിളികളാണ് അപടകങ്ങളുമായി ബന്ധപ്പെട്ട് പോലിസിന് ഒരു ദിവസത്തിനകം ലഭിച്ചതെന്നും ട്രാഫിക് വിഭാഗം റിപ്പോര്‍ട്ട് ചെയ്തു. പര്‍വത പ്രദേശങ്ങളില്‍ അപകടുണ്ടായതായി റിപ്പോര്‍ട്ടില്ല. ശക്തമായി പെയ്ത മഴയെ തുടര്‍ന്ന് അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സുരക്ഷാ വിഭാഗങ്ങള്‍ സര്‍വസജ്ജരായിരുന്നതായി കമാന്റ് കണ്‍ട്രോള്‍ സെന്റര്‍ ഡയരക്ടര്‍ കേണല്‍ തുര്‍ക്കി അബ്ദുല്‍റഹ്മാന്‍ ബിന്‍ ഫാരിസ് പറഞ്ഞു. 4ഡബ്ല്യുഡി ബൈക്കുകള്‍, റബ്ബര്‍ ബോട്ടുകള്‍, വാട്ടര്‍ സൈക്കിളുകള്‍ തുടങ്ങി അടിയന്തരര സാഹചര്യങ്ങളെ നേരിടുന്നതിനാവശ്യമായ ഉപകരണങ്ങള്‍ നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.

റണ്ണറപ്പ് ജയിച്ചാല്‍ ചാംപ്യന്‍മാര്‍ അടങ്ങിയിരിക്കുമോ? കൊല്‍ക്കത്തയും അക്കൗണ്ട് തുറന്നു
യു.എ.ഇയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവുമാണ് ശനിയാഴ്ച രാത്രിയിലുണ്ടായത്. ഖോര്‍ഫക്കാനിലും കല്‍ബയിലുമടക്കം മഴ പുലരുവോളം തുടര്‍ന്നു. ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. തിങ്കളാഴ്ച വരെ മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ശക്തമായ കാറ്റും മിന്നലും മഴയോടൊപ്പമുണ്ടായി. അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍ തുടങ്ങിയ എമിറേറ്റുകളില്‍ നല്ല മഴയാണ് ലഭിച്ചത്. ഉമ്മുല്‍ഖുവൈന്‍ ഉള്‍പ്പെടെ വടക്കന്‍ എമിറേറ്റുകളില്‍ താമസ കേന്ദ്രങ്ങളില്‍ വെള്ളം നിറഞ്ഞതിനാല്‍ ജനം ഏറെ വലഞ്ഞു.

accident

മഴ കാരണം കാഴ്ച കുറയുന്നതും റോഡുകളില്‍ വെള്ളം കയറുന്നതും കാരണം അപകട സാധ്യതയുണ്ടെന്ന് പോലിസ് മുന്നയിപ്പ് നല്‍കിയിരുന്നു. ഇതുമൂലം വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിശ്ചിത അകലം പാലിച്ച് വാഹനമോടിക്കണമെന്നും അമിത വേഗം പാടില്ലെന്നും പോലിസ് നിഷ്‌ക്കര്‍ഷിച്ചിരുന്നു. മഴയും കാറ്റും തുടരുന്നതിനാല്‍ ആരും കടലില്‍ നീന്താനിറങ്ങരുതെന്ന് ദേശീയ കലാവാസ്ഥാ നിരീക്ഷണ കേന്ദ്രവും പൊലീസും മുന്നറിയിപ്പ് നല്‍കി.
English summary
The Dubai Police recorded 581 traffic accidents in the last 24 hours caused by drivers who did not abide by safety measures during rain and changing weather conditions. The police received 12,753 SOS calls during this period
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X