കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ ദുരന്തമുഖത്ത്; ഞെട്ടിക്കുന്ന കണക്കുകള്‍, പകുതിയലധികം പേര്‍ക്കും ജോലി നഷ്ടമായി

  • By Desk
Google Oneindia Malayalam News

ദില്ലി: വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രത്യേക വിമാന സര്‍വീസ് വഴി ഇന്ത്യയിലെത്തിയ പ്രവാസികള്‍ ദുരന്തമുഖത്ത്. ഇതില്‍ 59 ശമതാനം പേരും നാട്ടിലെത്തിയത് ജോലി നഷ്ടമായിട്ട്. സ്‌കില്‍ ഡെവലപ്‌മെന്റ് മന്ത്രാലയത്തിന്റെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിദേശകാര്യം, വ്യോമയാനം എന്നീ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ സ്‌കില്‍ ഡെവലപ്‌മെന്റ് മന്ത്രാലയം തയ്യാറാക്കിയ കണക്കുകളിലാണ് പ്രവാസികളുടെ ജോലി നഷ്ടം സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

ജൂണ്‍ ഒന്നു മുതല്‍ ഇന്ത്യയിലെത്തിയ പ്രവാസികളില്‍ നിന്നുള്ള വിവരം അടിസ്ഥാനമാക്കിയാണ് 59 ശതമാനം പ്രവാസികള്‍ക്ക് ജോലി നഷ്ടമായി എന്ന് പറയുന്നത്. കേരളത്തിലാണ് കൂടുതല്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

ജൂണ്‍ ഒന്ന് മുതല്‍ സ്വദേശ്

ജൂണ്‍ ഒന്ന് മുതല്‍ സ്വദേശ്

ജൂണ്‍ ഒന്നിനു മുമ്പും പ്രവാസികള്‍ ഇന്ത്യയിലേക്ക് എത്തിയിരുന്നു. അവരില്‍ ഭൂരിഭാഗം പേര്‍ക്കും ജോലി നഷ്ടമായിട്ടുണ്ട്. എന്നാല്‍ ഇവരുടെ വിവരങ്ങള്‍ കൃത്യമായി ലഭ്യമല്ല. ജൂണ്‍ ഒന്ന് മുതല്‍ സ്വദേശ് എന്ന ഫോറം വഴി പ്രവാസികളില്‍ നിന്ന് ജോലി വിവരങ്ങള്‍ തേടുന്നുണ്ട്. ഇക്കാലയളവില്‍ കേരളത്തിലേക്കാണ് കൂടുതല്‍ പേര്‍ എത്തിയത്.

വിമാനത്താവളത്തില്‍ വച്ച് തന്നെ

വിമാനത്താവളത്തില്‍ വച്ച് തന്നെ

വിമാനത്താവളത്തില്‍ വച്ച് തന്നെ പ്രത്യേക ഫോറം പ്രവാസികളില്‍ നിന്ന് പൂരിപ്പിച്ചു വാങ്ങുന്നുണ്ട്. ജോലി, തൊഴില്‍ മേഖല, ജോലി പരിചയം എന്നീ കാര്യങ്ങളും പൂരിപ്പിച്ചു നല്‍കേണ്ടതുണ്ട്. ജൂണ്‍ ഏഴ് വരെയുള്ള ഒരാഴ്ചക്കിടെ 15634 പ്രവാസികളാണ് സ്വദേശ് സ്‌കില്‍ ഫോറം പൂരിപ്പിച്ചു നല്‍കിയത്. ഇതില്‍ 9222 അതായത് 59 ശതമാനം പേരും ജോലി നഷ്ടമായിട്ടാണ് വിദേശത്ത് നിന്ന് മടങ്ങിയത്.

ഭീതി അകന്നാലും

ഭീതി അകന്നാലും

കൊറോണ വൈറസ് ഭീതി അകന്നാലും ആഗോള സമൂഹം പ്രതിസന്ധിയില്‍ നിന്ന് കരകയറില്ലെന്ന് നേരത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവര്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത് ജോലി നഷ്ടത്തെ കുറിച്ചാണ്. വിദേശങ്ങളില്‍ നിന്ന് ജോലി നഷ്ടമായി നാട്ടിലെത്തുന്നവര്‍ക്ക് നാട്ടിലും ജോലി ലഭിക്കാത്ത സാഹചര്യം വന്നേക്കാം.

കേരളം വന്‍ പ്രതിസന്ധിയിലേക്ക്

കേരളം വന്‍ പ്രതിസന്ധിയിലേക്ക്

പ്രവാസികള്‍ക്ക് ജോലി നഷ്ടമാകുന്ന വിഷയത്തില്‍ പ്രതിസന്ധി നേരിടാന്‍ സാധ്യത കൂടുതല്‍ ഇന്ത്യയാണ്. പ്രത്യേകിച്ച് കേരളം. ഇവിടെ ബഹുഭൂരിഭാഗം പേരും ജോലി ചെയ്യുന്നത് ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലാണ്. വിദേശത്ത് നിന്ന് ജോലി നഷ്ടമായെത്തുന്ന പ്രവാസികളില്‍ കൂടുതല്‍ പേരും ഏറെ പ്രവൃത്തി പരിചയമുള്ളവരാണെന്ന് കണക്കുകള്‍ പരിശോധിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

എല്ലാം വിദ്യാസമ്പന്നര്‍

എല്ലാം വിദ്യാസമ്പന്നര്‍

തിരിച്ചെത്തിയവരില്‍ 7341 പേര്‍ ബിരുദധാരികളാണ്. 2638 പേര്‍ ബിരുദാനന്ത ബിരുദമുള്ളവരാണ്. 3000ത്തോളം പേര്‍ പ്ലസ് ടു കഴിഞ്ഞവരും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് വന്ദേഭാരത് മിഷന്റെ ഭാഗമായി കൂടുതല്‍ പ്രവാസികള്‍ എത്തുന്നത്. ഗള്‍ഫില്‍ 80 ലക്ഷം ഇന്ത്യക്കാരുണ്ടെന്നാണ് കണക്കാക്കുന്നത്.

കൂടുതല്‍ പ്രവാസികള്‍ തിരിച്ചെത്തിയത്

കൂടുതല്‍ പ്രവാസികള്‍ തിരിച്ചെത്തിയത്

മെയ് ഏഴ് മുതല്‍ തുടങ്ങിയ വന്ദേഭാരത് മിഷനില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാത്രം ശേഖരിച്ച കണക്കാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യഥാര്‍ഥ കണക്ക് ഇതിനേക്കാള്‍ വരും. യുഎഇയില്‍ നിന്നാണ് കൂടുതല്‍ പ്രവാസികള്‍ തിരിച്ചെത്തിയിട്ടുള്ളത്. 27.82 ശതമാനം പ്രവാസികള്‍ യുഎഇയില്‍ നിന്ന് തിരിച്ചെത്തി. ഖത്തര്‍ (14.76), കുവൈത്ത്(12.73), സൗദി അറേബ്യ (11.87), ഒമാന്‍ (10.58), ബഹ്‌റൈന്‍ (3.88) എന്നിങ്ങനെയാണ് ഇതുവരെ തിരിച്ചെത്തിയവരുടെ വിവരം.

തൃശൂരില്‍ കൂടുതല്‍

തൃശൂരില്‍ കൂടുതല്‍

ഇതുവരെ തിരിച്ചെത്തിയവരില്‍ കൂടുതലും അഞ്ച് സംസ്ഥാനങ്ങളിലുള്ളവരാണ്. കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ പ്രവാസികള്‍ എത്തിയത്. കേരളത്തിലേക്കാണ് കൂടുതല്‍. കേരളത്തില്‍ കൂടുതല്‍ പ്രവാസികള്‍ എത്തിയത് തൃശൂര്‍ ജില്ലയിലാണെന്നും കണക്കുകള്‍ പരിശോധിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂടുതല്‍ പ്രവാസികള്‍ എത്തുന്നു

കൂടുതല്‍ പ്രവാസികള്‍ എത്തുന്നു

ഇനിയും കൂടുതല്‍ പ്രവാസികള്‍ ഇന്ത്യയിലേക്ക് വരികയാണ്. പലരും നാട്ടിലേക്കുള്ള വിമാനത്തിന്റെ ഊഴം കാത്തിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ വന്ദേഭാരത് മിഷന് പുറമെ, സന്നദ്ധ സംഘടനകളും പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ഉദ്യമത്തല്‍ പങ്കാളികളാണ്. ഒട്ടേറെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഒരുങ്ങിയിട്ടുണ്ട്.

സഹായ പദ്ധതി പ്രഖ്യാപിക്കണം

സഹായ പദ്ധതി പ്രഖ്യാപിക്കണം

ജോലി നഷ്ടമായി കൂടുതല്‍ പ്രവാസികള്‍ നാട്ടിലെത്താന്‍ സാധ്യത കേരളത്തിലേക്ക് തന്നെയാണ്. കേരളത്തില്‍ മലപ്പുറത്തും. കാരണം ജോലി തേടി വിദേശത്ത് പോയവരില്‍ വലിയൊരു വിഭാഗം കേരളത്തില്‍ നിന്നാണ്. ഇവര്‍ക്കുള്ള സഹായ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് വിവധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

44 വിമാനങ്ങള്‍

44 വിമാനങ്ങള്‍

ജൂണ്‍ 20 മുതല്‍ 30 വരെ 44 വിമാനങ്ങളാണ് യുഎഇയില്‍ നിന്ന് മാത്രം കേരളത്തിലേക്ക് പറക്കുക. ഇതിന് പുറമെയാണ് കെഎംസിസി ഉള്‍പ്പെടെയുള്ള പ്രവാസി സംഘടനകള്‍ ഏര്‍പ്പെടുത്തുന്ന ചാര്‍ട്ടേഡ് വിമാനങ്ങളുമെത്തുന്നത്. അനുമതി ചോദിച്ച എല്ലാ വിമാനങ്ങള്‍ക്കും കേരളത്തിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

കെഎംസിസി മുന്‍കൈയ്യെടുത്ത്

കെഎംസിസി മുന്‍കൈയ്യെടുത്ത്

ദുബായ് കെഎംസിസി മുന്‍കൈയ്യെടുത്ത് 30 വിമാനങ്ങള്‍ കണ്ണൂരിലേക്കെത്തും. 20000ത്തില്‍ താഴെ രൂപയാണ് ടിക്കറ്റിന് ഈടാക്കുക. 10 പേര്‍ക്ക് ഓരോ വിമാനത്തിലും സൗജന്യ യാത്ര ഒരുക്കാനും കെഎംസിസി തീരുമാനിച്ചിട്ടുണ്ട്. അബുദാബി കെഎംസിസിയുടെ 40 വിമാനങ്ങളും കേരളത്തിലേക്കെത്തും.

English summary
59 percent people returning to India from overseas have lost jobs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X