കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ കാറപകടം; മാതാവും മക്കളുമടക്കം കുടുംബത്തിലെ ഏഴു പേര്‍ മരിച്ചു, ഒരാള്‍ മാത്രം രക്ഷപ്പെട്ടു

  • By Desk
Google Oneindia Malayalam News

റിയാദ്: സൗദിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ കുടുംബത്തിലെ ഏഴു പേര്‍ മരിച്ചു. മാതാവും ആറ് മക്കളുമാണ് മരിച്ചത്. ഡ്രൈവറടക്കം കുടുംബത്തിലെ എട്ടു പേര്‍ സഞ്ചരിച്ച കാര്‍ ഭീമന്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തെക്കുപടിഞ്ഞാറന്‍ സൗദിയിലെ സബിയ മുനിസിപ്പാലിറ്റിയിലെ കദമിയിലാണ് സംഭവം. റോഡിലെ ടാര്‍ ഇളകിയത് കാരണമുണ്ടായ കുഴിയില്‍പ്പെട്ട് കാര്‍ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതേത്തുടര്‍ന്ന് റോഡിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്തുനിന്ന് ഗതാഗതമന്ത്രി നീക്കം ചെയ്തു.

അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്താല്‍ കീശ കാലിയാവും; പിഴ 1000 ദിര്‍ഹം!അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്താല്‍ കീശ കാലിയാവും; പിഴ 1000 ദിര്‍ഹം!

ഉച്ചയ്ക്ക് 11.38ഓടെയാണ് അപകടവിവരം പോലിസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചതെന്ന് റെഡ് ക്രസന്റ് ജിസാന്‍ മേഖല വക്താവ് ബീശി ഈസ അശ്ശര്‍ഖി പറഞ്ഞു. ഉടനെ ആംബുലന്‍സുകളെത്തി രണ്ട് വാഹനത്തിന്റെയും ഡ്രൈവര്‍മാരടക്കം പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ആറുപേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. സമീപത്തെ പര്‍വതത്തില്‍ നിന്നുള്ള വലിയ കല്ലുകള്‍ വഹിച്ചുള്ള ട്രക്കുകള്‍ നിരന്തരമായി ഇതുവഴി പോകുന്നതാണ് റോഡ് പൊട്ടിപ്പൊളിയാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. അപകടമുണ്ടായ ഉടന്‍ തന്നെ റോഡിലെ കേടുപാടുകള്‍ തീര്‍ക്കാന്‍ ഗതാഗത മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

accident

പ്രദേശത്തെ റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് രണ്ട് മാസം മുമ്പ് ജിസാനിലെ റോഡ് വിഭാഗം തലവനെ കണ്ട് തങ്ങള്‍ പരാതി പറഞ്ഞിരുന്നതായും എത്രയും വേഗം നന്നാക്കാമെന്ന് വാക്ക് നല്‍കിയിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍ റോഡ് നന്നാക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ജിസാനിലെ റോഡ് വിഭാഗം തലവന്‍ മുഹമ്മദ് അല്‍ ഹസ്മിയെ പുറത്താക്കിയതായി ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി നബീല്‍ അല്‍ അമൂദി അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താനും അദ്ദേഹം ഉത്തരവിടുകയുണ്ടായി.
English summary
6 siblings and mother killed in horrific accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X