• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുഎഇയ്ക്ക് ഇന്ത്യയുടെ കൈത്താങ്ങ്: 88 അംഗ മെഡിക്കൽ സംഘം ഇന്ത്യയിൽ നിന്ന് പറക്കും

ദുബായ്: കൊറോണ വൈറസിനെതിരെ പോരാടാൻ യുഎഇയ്ക്ക് ഇന്ത്യയുടെ കൈത്താങ്ങ്. കൊറോണ വൈറസ് പോരാട്ടത്തിൽ യുഎഇയെ സഹായിക്കുന്നതിനായി ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന 88 അംഗ സംഘം ഇന്ത്യയിൽ നിന്ന് പുറപ്പെടുമെന്ന് ഇന്ത്യയിലെ യുഎഇ എംബസിയാണ് പ്രഖ്യാപിച്ചത്. യുഎഇയുടെ കൊറോണ വൈറസ് പോരാട്ടത്തിന് ശക്തിപകരുന്നതിനായി ഡോക്ടർമാർ, നഴ്സുമാർ, വിദഗ്ധർ എന്നിവരുൾപ്പെടെ 88 പേരടങ്ങുന്ന ആദ്യ സംഘത്തെ യുഎഇയിലേക്ക് അയയ്ക്കാൻ ഇന്ത്യ തയ്യാറാണെന്ന് ഇന്ത്യയിലെ യുഎഇ എംബസിയാണ് ട്വിറ്ററിൽ കുറിച്ചത്. കുറഞ്ഞ കാലയളവിനുള്ളിൽ കൊറോണ വൈറസിനെതിരെ പോരാടുകയാണ് ലക്ഷ്യം. ഇന്ത്യാ ഗവൺമെന്റ് ഉഭയകക്ഷി ബന്ധത്തിന് നൽകുന്ന പ്രാധാന്യമാണ് ഇതിൽ പ്രതിഫലിക്കുന്നതെന്നും എംബസി ട്വിറ്ററിൽ കുറിച്ചു.

യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് പറന്നെത്തിയത് 7 ടണ്‍ മെഡിക്കല്‍ സാമഗ്രികള്‍; കരുതലുമായി ഇന്ത്യയും

ഇന്ത്യൻ ഡോക്ടർമാരുടെ സേവനം

ഇന്ത്യൻ ഡോക്ടർമാരുടെ സേവനം

അവധിയ്ക്ക് നാട്ടിൽ പോയി കൊറോണ വൈറസ് ബാധ മൂലം മടങ്ങിയെത്താൻ കഴിയാത്ത ജീവനക്കാരെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ചും ചർച്ചകൾ നടന്നിരുന്നു. ഈ സാഹചര്യത്തിൽ ജീവനക്കാരുടെ അഭാവത്തിൽ പുതിയതായി ജോലിയിൽ പ്രവേശിച്ചവർക്ക് കൊറോണ പ്രതിരോധത്തിൽ ഇന്ത്യൻ ഡോക്ടർമാരുടെ സഹായം ലഭിക്കുമെന്നും ദുബായിലെ കോൺസൽ ജനറൽ ഓഫ് ഇന്ത്യ വിപുലിനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

സംഘത്തിന് യാത്രാനുമതി

സംഘത്തിന് യാത്രാനുമതി

88 അംഗ മെഡിക്കൽ സംഘത്തിന് യുഎഇയിലേക്ക് പോകാൻ അംഗീകാരം നൽകിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തുടർ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ കോൺസുലേറ്റും യുഎഇ വിദേശകാര്യ മന്ത്രാലയവും സഹകരിച്ചാണ് അഭ്യർത്ഥന അനുസരിച്ച് ഇന്ത്യയിൽ നിന്ന് മെഡിക്കൽ പ്രൊഫഷണലുകളെ എത്തിക്കുന്നതെന്നും വിപുൽ പറഞ്ഞു.

ആരോഗ്യ രംഗത്തുള്ളവരെ തിരിച്ചയയ്ക്കാൻ

ആരോഗ്യ രംഗത്തുള്ളവരെ തിരിച്ചയയ്ക്കാൻ

നിലവിൽ ഇന്ത്യയിലെത്തിലുള്ള യുഎഇയിലെ ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവരെ അതാത് രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കാൻ വിവിധ ഗൾഫ് രാഷ്ട്രങ്ങളിലെ മന്ത്രിമാർ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും ചർച്ചകൾ നടന്നിരുന്നു. ഈ വിഷയത്തിന് അനുഭാവപൂർണ്ണമായ പരിഗണന നൽകുമെന്നാണ് എസ് ജയശങ്കർ ഉറപ്പുനൽകിയതെന്നാണ് ചില വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. എസ് ജയശങ്കർ യുഎഇ, സൌദി, ഒമാൻ, ഖത്തർ, പലസ്തീൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ടെലിഫോണിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ ചർച്ചക്കിടെ ഇന്ത്യൻ- യുഎഇ വിദേശകാര്യമന്ത്രിമാർ തമ്മിൽ ഇക്കാര്യം ചർച്ച ചെയ്തോ എന്ന് വ്യക്തമല്ല.

 കുവൈത്തിലേക്കും മെഡിക്കൽ സംഘം

കുവൈത്തിലേക്കും മെഡിക്കൽ സംഘം

ഇന്ത്യ നേരത്തെ 15 അംഗ മെഡിക്കൽ സംഘത്തെ കുവൈത്തിലേക്ക് അയച്ചിരുന്നു. രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്ക് കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിലും ചികിത്സയിലും സാങ്കേതിക വൈദഗ്ധ്യം ഉറപ്പുവരുത്താനും കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ പങ്കാളിയാവുന്നതിനും വേണ്ടിയായിരുന്നു ഇത്. കൊറോണ വൈറസ് പരിശോധനയിലും ചികിത്സയിലും കുവൈത്ത് ആരോഗ്യ വകുപ്പിനെ സഹായിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യ 15 ഡോക്ടർമാരും ഹെൽത്ത് കെയർ പ്രൊഫഷണലുകളും ഉൾപ്പെട്ട പ്രത്യേക മെഡിക്കൽ സംഘത്തെ കുവൈത്തിലേക്ക് അയച്ചത്. കുവൈത്ത് സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമാണ് ഇന്ത്യയുടെ നടപടി.

സന്നദ്ധ സേവനത്തിന് ആരോഗ്യ പ്രവർത്തകർ

സന്നദ്ധ സേവനത്തിന് ആരോഗ്യ പ്രവർത്തകർ

കൊറോണ വൈറസ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ എന്ന മരുന്ന് യുഎഇ ഉൾപ്പെടെയുള്ള സൌഹൃദ രാഷ്ട്രങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് ഇന്ത്യ അനുമതി നൽകിയിരുന്നു. നിലവിൽ 3.4 മില്യണിലധികം ഇന്ത്യക്കാരാണ് യുഎഇയിൽ താമസിക്കുന്നത്. ഇവിടെ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ പ്രൊഫഷണലുകളുമാണ്. ഇവരിൽ ചിലർ യുഎഇയ്ക്ക് വേണ്ടി സന്നദ്ധ സേവനത്തിന് തയ്യാറാണെന്ന് അറിയിച്ച് മുന്നോട്ട് വരികയും ചെയ്തിട്ടുണ്ട്. യുഎഇയിലെ ഇന്ത്യൻ എംബസിയാണ് ഇവരെ ഏകോപിപ്പിച്ച് പ്രവർത്തിക്കാൻ സഹായമൊരുക്കിക്കൊടുത്തത്. ഇവരിൽ പലരും ടെലി മെഡിസിൻ കൌൺസിംഗ് സേവനങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളുമാണ്.

English summary
88 Member Indian medical to UAE to help fight against Coronavirus pandemic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more