കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമ്പതാമത് അന്തര്‍ദ്ദേശീയ കഥകളി കൂടിയാട്ടം ഉത്സവം2015 ദുബായില്‍ അരങ്ങേറും

Google Oneindia Malayalam News

ദുബായ്: ട്രഡീഷന്‍സ് ലൈവ്' സംഘടിപ്പിക്കുന്ന ഒമ്പതാംമത് അന്തര്‍ദ്ദേശീയ കഥകളി, കൂടിയാട്ടം ഉത്സവം ദുബായില്‍ അരങ്ങേറും. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹകരണത്തോടെ ഡിസംബര്‍ 2,3,4,5 തീയതികളില്‍ ദുബായ് ശൈഖ് സായിദ് റോഡിലുള്ള ജെംസ് വില്ലിങ്ങ്ടണ്‍ സ്‌കൂളിലെ പ്രിന്‍സസ് ഹയ ബിനത് അല്‍ ഹുസൈന്‍ തീയറ്ററിലാണ് പരിപാടി അരങ്ങേറുന്നത്. ഐ.കെ.കെ.എഫി ന്റെ നേതൃത്വത്തില്‍ അരങ്ങേറുന്ന പരിപാടിയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കേരളത്തിലെ ക്ലാസിക്കല്‍ കലാരൂപങ്ങളാണ് അവതരിപ്പിക്കുക.

പ്രവേശനം തികച്ചും സൗജന്യമായിരിക്കും. 2006 ല്‍ ആരംഭിച്ച പരിപാടി യു.എ.ഇ യിലെ കൂടാതെ ഗള്‍ഫ് രാജ്യങ്ങളിലെമ്പാടുമുള്ള കാണികളെ ആഹ്ലാദഭരിതരാക്കുമെന്നും 2015ലെ അന്തര്‍ദ്ദേശീയ കഥകളി കൂടിയാട്ടം ഉത്സവം ഒരുക്കുന്നതില്‍ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും മാനേജിംഗ് ഡയറക്ടര്‍ ഓഫ് ട്രഡീഷണല്‍ ലൈവ് മീര സനല്‍ അറിയിച്ചു.

kathakali-artist

കേരളത്തില്‍ നിന്നുള്ള മുപ്പത്തഞ്ചോളം അതിപ്രഗത്ഭരായ കലാകാരന്മാരും കലാകാരികളും, അവര്‍ക്ക് പിന്തുണയായി യുഎഇയിലെ ഒരു സംഘം കലാകാരന്മാരും ചേര്‍ന്ന് നാല് ദിനരാത്രങ്ങളിലായി കേളി, പൂരപ്പാട്ട്, മേളപ്പദം കഥകളി, നങ്ങ്യാര്‍ക്കൂത്ത്, തായമ്പക തുടങ്ങിയ ശാസ്ത്രീയ കലാവാദ്യരൂപങ്ങള്‍ അവതരിപ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൂടാതെ തിരഞ്ഞെടുക്കപ്പെട്ട വിവിധ വിഷയങ്ങളില്‍ പ്രേക്ഷകര്‍ക്കു വേണ്ടി വൈവിധ്യമായ പഠനപരിചയ ക്ലാസ്സുകളും ഉണ്ടായിരിക്കുന്നതാണ്. ഇന്ത്യയിലെയും കേരളത്തിലെയും ശാസ്ത്രീയ കലാരൂപങ്ങളും, പുരാതന ശൈലികളും ആധുനിക യുഗത്തിലും എത്രത്തോളം പ്രാധാന്യ വഹിക്കുന്നുണ്ടെന്നും കലാപണ്ഡിതന്മാരിലൂടെ കാണികളില്‍ എത്തിക്കാന്‍ സാധിക്കുമെന്നും മീര സനല്‍ പറഞ്ഞു.

English summary
9th Kathakali and Koodiyattom Utsav at Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X