കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളീയ മുസ്ലിം ചരിത്രത്തിന്റെ നേര്‍മുഖം ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു

  • By Desk
Google Oneindia Malayalam News

ഷാര്‍ജ: കേരളീയ മുസ്ലിം ചരിത്ര താളുകളില്‍ ഇന്ന് വരെ പ്രതിപാദിക്കാത്ത അന്വേഷണാത്മക ചരിത്ര പൗരാണിക കാണാപ്പുറങ്ങള്‍ അടങ്ങിയ യുവഗവേഷകന്‍ അബ്ദുള്ള ഇബ്‌നുസീനയുടെ കേരളീയ മുസ്ലിം ചരിത്രത്തിന്റെ നേര്‍മുഖം ഷാര്‍ജ ഇന്റര്‍നാഷണല്‍ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു.

<strong>ഫ്‌ളെക്‌സി നിരക്ക് അത്ര ഫെയറല്ല.. ഫ്‌ളെക്‌സി ഫെയറില്‍ കുരുങ്ങി ഇന്ത്യന്‍ റെയില്‍വെ </strong>ഫ്‌ളെക്‌സി നിരക്ക് അത്ര ഫെയറല്ല.. ഫ്‌ളെക്‌സി ഫെയറില്‍ കുരുങ്ങി ഇന്ത്യന്‍ റെയില്‍വെ

sharjahbookfest

എ ഡി 910 , എ ഡി 1020 കളില്‍ ജീവിച്ച ആധുനിക വൈദ്യശാസ്ത്ര പിതാവ് ഇബിനുസീനയുടെ പിതാമഹന്‍ മാലിക് ദിനാറിന്റെ കൂടെ കേരളത്തില്‍ കണ്ണൂര്‍ ജില്ലയിലെ കൊയിലോട് ദേശത്ത് എത്തിയെന്നും പെരിങ്ങേലി ഇല്ലത്തു നമ്പ്യാര്‍ കുടുബത്തില്‍ കല്യാണം കഴിച്ചുവെന്നും അവരുടെ ഖബ്ര്‍ കൊഴിലോട് മഖാമില്‍ ചരിത്രത്തിന്റെ ശേഷിപ്പായി ഇന്നും നിലനില്‍ക്കുന്നു എന്നും തൊട്ടു അറക്കല്‍ രാജവംശം , മാലിക് ദിനാര്‍ കേരളത്തില്‍, ചേരമാന്‍ പെരുമാള്‍ ചരിത്രം തുടങ്ങി ഒട്ടനവധി പ്രാദേശിക കേരള ചരിത്രം ഉള്‍കൊള്ളുന്ന പുസ്തകം അമാന ബുക്കാണ് പ്രസിദ്ധീകരിച്ചത്.

sharjahbookfe

റൈറ്റേഴ്സ് ഹാളില്‍ നടന്ന ചടങ്ങില്‍ കെസിപികെ ജനറല്‍ സെക്രട്ടറി മുഹമ്മദ് റുഷ്ദി ബിന്‍ റഷീദ് പുസ്തക പരിചയം നടത്തി .ഷാര്‍ജയിലെ പ്രശസ്ത സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ ഡോ നാസര്‍ വാണിയമ്പലം അധ്യക്ഷത വഹിച്ചു . ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി , പ്രശസ്ത കവിയത്രി കെ പി സുധീര , മോട്ടിവേഷണല്‍ ട്രെയിനര്‍ അഡ്വ . മുഈനുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു

English summary
A book about kerala muslim history released in Sharjah book fest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X