കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തായിരം ഹജ്ജ് തീര്‍ത്ഥാടകരെ തിരിച്ചയച്ചു!

Google Oneindia Malayalam News

സൗദി: മതിയായ രേഖകളില്ലാതെയും അനുമതിയില്ലാതെയും ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ എത്തിയ ഏതാണ്ട് 10,000 ലധികം തീര്‍ത്ഥാടകരെ സുരക്ഷാ വിഭാഗം തായിഫ് ചെക്ക് പോസ്റ്റില്‍ നിന്നും മടക്കി അയച്ചതായി അധിത്രര്‍ വ്യക്തമാക്കി. ഇത്തരക്കാരെ അനധിക്രതമായി അതിര്‍ത്തി കടത്താന്‍ ശ്രമിച്ച വാഹനങ്ങള്‍ക്ക് കനത്ത പിഴ ശിക്ഷ നല്‍കുകയും ചെയ്തിട്ടുണ്ട്.

സുഗമമായ ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി മക്കയിലേക്കുള്ള എല്ലാ അതിര്‍ത്തികളിലും 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥര്‍ കര്‍ശന പരിശോധനകളാണ് നടത്തി വരുന്നത്. നിയമ ലംഘനങ്ങള്‍ക്ക് യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് സുരക്ഷാ മേധാവി കേണല്‍ മുഹമ്മദ് ദഖീലുള്ള ഹാരിസി വ്യക്തമാക്കി.

hajj

അതെ സമയം ക്യത്യമായ രേഖകളുമായി അതിര്‍ത്തിയില്‍ എത്തുന്നവര്‍ക്ക് യാതൊരു പ്രയാസവും കൂടാതെ പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനായി മക്കയിലേക്ക് എത്തിച്ചേരാമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയിലെത്തുന്ന ഓരോ വാഹനങ്ങളും ക്യത്യമായി പരിശോധനയ്ക്ക് ശേഷമാണ് കടത്തിവിടുന്നത്. വാഹനങ്ങളുടെ പൂര്‍ണ്ണവിവരങ്ങള്‍ അത്യാധുനിക കേമറ സഹായത്തോടെ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

English summary
About 10000 peoples who came for hajj has been returned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X