കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ടു പഠിക്കൂ! തടികുറയ്ക്കാനുള്ള 149 ആയുര്‍വേദ മരുന്നുകള്‍ക്ക് അബൂദാബിയില്‍ നിരോധനം

  • By Desk
Google Oneindia Malayalam News

അബൂദാബി: ശരീരഭാരം കുറയ്ക്കുമെന്നും സ്ലിം ബ്യൂട്ടിയാവാമെന്നും വാഗ്ദാനം ചെയ്യുന്ന 149 ഇനം മരുന്നുകള്‍ അബൂദബി ഹെല്‍ത്ത് അതോറിറ്റി നിരോധിച്ച് ഉത്തരവിറക്കി. ലബോറട്ടയില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഇവ വ്യാജവും അപകടകരവുമായ മരുന്നുകളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇവയിലേറെയും ആയുര്‍വേദ മരുന്നുകളാണ്.

ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള അബൂദബിയിലെ ഗവേഷണ ലാബില്‍ നടത്തിയ പരിശോധനയില്‍ ഇത്തരം മരുന്നുകളില്‍ നിരോധിത മരുന്നായ സിബുട്രാമിന്റെ സാന്നിധ്യം കണ്ടെത്തിയതായി മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 2010 മുതല്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കപ്പെട്ട മരുന്നാണ് തടി കുറയ്ക്കുന്നതിനായി ഉപയോഗിച്ചിരുന്ന സിബുട്രാമിന്‍. ചില മരുന്നുകളില്‍ വലിയ തോതില്‍ ഫിനോഫത്തലിന്‍ ഉള്ളതായും പരിശോധനയില്‍ വ്യക്തമായി.

fat5

ഇവ ഹൃദയാഘാതം, മസ്തിഷ്‌കാഘാതം, ഉദര പ്രശ്‌നങ്ങള്‍, അതിസാരം തുടങ്ങിയവയ്ക്ക് കാരണമാവുമെന്ന് കണ്ടെത്തിയതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മോഹന വാഗ്ദാനങ്ങള്‍ നല്‍കി ടി.വി ചാനലുകള്‍, മൊബൈല്‍ എസ്.എം.എസ്, സാമൂഹിക മാധ്യമങ്ങള്‍, ക്ലാസിഫൈഡുകള്‍ തുടങ്ങിയവയിലൂടെ ചെയ്യുന്ന പരസ്യത്തിലൂടെയാണ് ലൈസന്‍സില്ലാത്ത ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുകയും അവയ്ക്ക് പ്രചാരണം നല്‍കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

English summary
Abu Dhabi Health Authority (Seha) has banned the use of new 149 types of slimming and weight-loss products, with lab results revealing they are fake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X