കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1500 ദിർഹത്തിന് ജോലി ചെയ്ത പഴയ ഖാദറല്ല ഇത്: 66 കോടിയുടെ ലോട്ടറി വിജയി, ഇനി യുഎഇയില്‍ പുതിയ ബിസിനസ്

Google Oneindia Malayalam News

അബുദാബി: അറുപത് കോടിയിലേറെ രൂപ സമ്മാനമായി നല്‍കുന്ന അബുദാബി ബിഗ് ടിക്കറ്റില്‍ ഇന്ത്യക്കാർക്ക് പ്രത്യേക ഭാഗ്യമാണെന്നാണ് അറബ് നാട്ടില്‍ പൊതുവേയുള്ള സംസാരം. മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാർ തുടർച്ചയായി സമ്മാനം നേടിയതോടെ ഈ ഒരു ചിന്ത ശക്തിപ്പെടുകയും അറബികള്‍ പ്രവാസികളെ കൊണ്ട് ടിക്കറ്റെടുപ്പിക്കുന്ന രീതികള്‍ ശക്തമാവുകയും ചെയ്തു.

അടുത്തിടെ തുടർച്ചയായ രണ്ട് മാസങ്ങളിലും ഒന്നാം സമ്മാനം അടിച്ചത് മലയാളികള്‍ക്കായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇപ്പോഴിതാ അബുദാബി ബിഗ് ടിക്കറ്റിന്റെ 246-ാമത് സീരീസ് തത്സമയ നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ മൂന്ന് കോടി ദിര്‍ഹവും മറ്റൊരു ഇന്ത്യക്കാരന് ലഭിച്ചിരിക്കുകയാണ്.

ഷാർജയില്‍ കാർവാഷിങ് സെന്ററില്‍ സൂപ്പർവൈസറായി

ഷാർജയില്‍ കാർവാഷിങ് സെന്ററില്‍ സൂപ്പർവൈസറായി ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി ഖാദർ ഹുസൈനാണ് ഈ മാസത്തെ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ മൂന്ന് കോടി ദിര്‍ഹം (66 കോടിയിലേറെ ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിച്ചിരിക്കുന്നത്. 206975 എന്ന ടിക്കറ്റ് നമ്പരിലൂടെയാണ് ഇദ്ദേഹം സമ്മാനം നേടിയത്. 047913 എന്ന ടിക്കറ്റ് നമ്പരിലൂടെ മലയാളിയായ തോമസ് ഒള്ളൂക്കാരനാണ് രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം സ്വന്തമാക്കിയതെന്നതും ശ്രദ്ധേയമാണ്.

എന്തോ തകരാറുണ്ടെന്ന ഭാവം, ബ്ലെസ്ലീ അന്ന് ഉറങ്ങിയില്ല, കണ്ണ് വെട്ടിക്കാന്‍ പാടുപെട്ടു: ശാലിനിഎന്തോ തകരാറുണ്ടെന്ന ഭാവം, ബ്ലെസ്ലീ അന്ന് ഉറങ്ങിയില്ല, കണ്ണ് വെട്ടിക്കാന്‍ പാടുപെട്ടു: ശാലിനി

പ്രതിമാസം 1500 ദിർഹം മാത്രം ശമ്പളമുള്ള തനിക്ക്

പ്രതിമാസം 1500 ദിർഹം മാത്രം ശമ്പളമുള്ള തനിക്ക് ഇത്രയും വലിയ തുക ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഖാദർ ഹുസൈന്‍ വ്യക്തമാക്കുന്നത്. ശനിയാഴ്ച തത്സമയ നറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍ അധികൃതർ വിളിച്ചെങ്കിലും ജേതാവിനെ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. ഈ സമയത്ത് തമിഴ്നാട്ടിലെ വീട്ടില്‍ അവധിക്കെത്തിയതായിരുന്നു ഖാദർ ഹുസൈന്‍.

കോഴിക്കോട് ലഹരി സംഘം കാരിയറാക്കിയത് എട്ടാം ക്ലാസുകാരിയെ; തുടക്കം ബിസ്കറ്റിലെന്നും വെളിപ്പെടുത്തല്‍കോഴിക്കോട് ലഹരി സംഘം കാരിയറാക്കിയത് എട്ടാം ക്ലാസുകാരിയെ; തുടക്കം ബിസ്കറ്റിലെന്നും വെളിപ്പെടുത്തല്‍

സുഹൃത്തായ ദേവരാജുമായി ചേർന്നാണ് അദ്ദേഹം

സുഹൃത്തായ ദേവരാജുമായി ചേർന്നാണ് അദ്ദേഹം ടിക്കറ്റെടുത്തത്. സമ്മാനതുകയും ഇരുവരും തുല്യമായി പങ്കിടും. മത്സരത്തിന്റെ 30 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനമായിരുന്നു ഇതെന്നതും ശ്രദ്ധേയമാണ്. "ഞാൻ എല്ലാ മാസവും 1,500 ദിർഹം സമ്പാദിക്കുന്നു. എത്ര വർഷം ഞാൻ ജോലി ചെയ്താലും എന്റെ ജീവിതകാലത്ത് ഇത്രയധികം പണം സമ്പാദിക്കാൻ എനിക്കാവില്ല," ഹുസൈൻ പറഞ്ഞു.

ഈ ഭാഗത്ത് അക്വേറിയം വെച്ചാല്‍ വീട്ടില്‍ കലഹം: പിന്നെ എവിടെ വെക്കണം, വാസ്തു പറയുന്നത് കേള്‍ക്കാം

വിജയി ഞാനാണെന്ന് തിരിച്ചറിയുമ്പോള്‍ തമിഴ്നാട്ടിലായിരുന്നു

"ഞാൻ ഷോ കാണുകയായിരുന്നു, വിജയി ഞാനാണെന്ന് തിരിച്ചറിയുമ്പോള്‍ തമിഴ്നാട്ടിലായിരുന്നു. ഞാൻ ഞെട്ടിപ്പോയി, ഞാൻ അള്ളാഹുവിന് നന്ദി പറഞ്ഞു. ഇങ്ങനെ ഒരു ദിവസം വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഇൻ ഷാ അല്ലാഹ് എന്റെ ജീവിതം പൂർണ്ണമായും മാറും. ഞാൻ ഇപ്പോള്‍ വളരെ ആവേശത്തിലാണ്.'' ഖാദർ ഹുസൈനെ ഉദ്ധരിച്ച് ദ നാഷണല്‍ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഇത്രയും പണം കിട്ടുമെന്ന് ഞാൻ ഒരിക്കലും

ഇത്രയും പണം കിട്ടുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എനിക്ക് ഇവിടെ യുഎഇയിൽ താമസിക്കാനും ഇന്ത്യയിൽ നിന്ന് എന്റെ കുടുംബത്തെ ഇവിടെ കൊണ്ടുവരാനും ആഗ്രഹിക്കുന്നു. നാട്ടില്‍ ഒരു കുടുംബ വീട് പണിയണം. എന്റെ കുടുംബം വളരെ സന്തോഷത്തിലാണ്. ഞാൻ ഇപ്പോള്‍ വാടക വീട്ടിലാണ് താമസിക്കുന്നത്, എനിക്കും എന്റെ മാതാപിതാക്കൾക്കുമായി ഒരു വീട് നിർമ്മിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഖാദർ അഞ്ച് വർഷത്തിലേറെയായി യു എ ഇയി

ഹുസൈൻ അഞ്ച് വർഷത്തിലേറെയായി യു എ ഇയിൽ ജോലിക്കെത്തിയിട്ട്. കാർ വാഷിങ് സെന്ററിലെ ജോലി ഉപേക്ഷിച്ച് സ്വന്തമായി ഒരു ബിസിനസ്സ് സംരംഭം തുടങ്ങാനും അദ്ദേഹം പദ്ധതിയിടുന്നു. ഈ വർഷത്തെ ഏറ്റവും അവസാനത്തെ നറുക്കെടുപ്പിലാണ് വിജയം ഇരുവരേയും തേടിയെത്തിയത്. ജനുവരി 3 ന് നടക്കുന്ന അടുത്ത നറുക്കെടുപ്പിൽ മത്സരത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജാക്ക്പോട്ട് ഉണ്ടായിരിക്കും. 35 മില്യൺ ദിർഹമാണ് ഒന്നാം സമ്മാനമായി നല്‍കുന്നത്. 500 ദിർഹമാണ് ടിക്കറ്റ് നിരക്ക്.

നറുക്കെടുപ്പിലെ മൂന്നാം സമ്മാനമായ

അതേസമയം, നറുക്കെടുപ്പിലെ മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയതും ഇന്ത്യക്കാരനായ പ്രഭ്ജീത് സിങ് ആണ്. ഇദ്ദേഹം വാങ്ങിയ 210236 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. യുഎഇ സ്വദേശിയായ സഈദ് ഖാമിസ് ഹമദ് സഈദ് അല്‍ജെന്‍ബെല്‍ ആണ് നാലാം സമ്മാനമായ 50,000 ദിര്‍ഹവും ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പിലൂടെ ഇന്ത്യയില്‍ നിന്നുള്ള നിഷ മുഹമ്മദ് ബിഹാസ് റേഞ്ച് റോവര്‍ സീരിസ് കാറും സ്വന്തമാക്കും.

English summary
Abu Dhabi Big Ticket Lottery: 30 dirham prize won by Tamilnadu man: Now he will start business in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X