കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി ബസ്സുകളില്‍ ഇനി കാര്‍ഡ് യാത്ര.

Google Oneindia Malayalam News

അബുദാബി: ബസ്സ് യാത്രയ്ക്ക് പണം കൊടുത്ത് ടിക്കറ്റെടുത്തിരുന്ന പഴയ രീതി ഒഴിവാക്കി പകരം റീചാര്‍ജ് ചെയ്യാന്‍ കഴിയുന്ന പ്രീപെയ്ഡ് കാര്‍ഡ് സംവിധാനം നിലവില്‍ വന്നു.

ഹാഫിലാത്ത് എന്ന പേരില്‍ അറിയപ്പെടുന്ന കാര്‍ഡുകള്‍ ബസ്സില്‍ കയറുമ്പോഴും യാത്ര അവസാനിച്ച് ഇറങ്ങുമ്പോഴും ബസ്സില്‍ ഘടിപ്പിച്ചിട്ടുള്ള മെഷിനില്‍ പഞ്ച് ചെയ്യണം.

abdbus


യാത്ര ചെയ്ത ദൂരത്തിനെ അടിസ്ഥാനമാക്കി കാര്‍ഡില്‍ നിന്നും പണം ഈടാക്കുന്നതാണ് പുതിയ സംവിധാനം. നിലവില്‍ ദുബായില്‍ ബസ്സ് യാത്രയ്ക്ക് നോല്‍ കാര്‍ഡുകള്‍ ഉപയോഗത്തിലുണ്ട്. തുടക്കത്തില്‍ രണ്ടു തരത്തിലാണ് ഹാഫിലാത്ത് കാര്‍ഡുകള്‍ പുറത്തിറക്കുന്നത്. താല്‍കാലികമായി ഉപയോഗിക്കാവുന്ന കാര്‍ഡും മറ്റൊന്ന് സ്ഥിരം ഉപയോഗിക്കാന്‍ കഴിയുന്ന കാര്‍ഡും. താല്‍കാലിക കാര്‍ഡില്‍ പരമാവധി 150 ദിര്‍ഹം മാത്രമെ റീ ചാര്‍ജ് ചെയ്യാന്‍ കഴിയുകയുള്ളൂ. രണ്ടാഴ്ചയായിരിക്കും ഇത്തരം കാര്‍ഡുകളുടെ പരമാവധി കാലാവധി.

എന്നാല്‍ സ്ഥിരം ഉപയോഗിക്കാവുന്ന കാര്‍ഡ് റീ ചാര്‍ജ് ചെയ്യുന്നതിന് പരിധിയില്ല. ബസ്സ് സ്റ്റോപ്പുകളിലും ബസ്സ് സ്റ്റേഷനുകളിലും സ്ഥാപിച്ചിട്ടുള്ള പ്രതേക മെഷിന്‍ വഴി കാര്‍ഡുകള്‍ യാത്രക്കാര്‍ക്ക് റീ ചാര്‍ജ് ചെയ്യാന്‍ കഴിയും.

English summary
Abu Dhabi buses will travel card
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X