കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 വര്‍ഷമായി കാണാമറയത്ത്; സഹോദരങ്ങളെ ഒരുമിപ്പിച്ച് അബുദാബി പോലിസ്

  • By Desk
Google Oneindia Malayalam News

അബദാബി: ഇരുപത് വര്‍ഷമായി ബന്ധം വേര്‍പെട്ടുപോയ ജര്‍മന്‍ സഹോദരന്മാരുടെ പുനഃസമാഗമത്തിനു വഴിയൊരുക്കി അബുദാബി പോലിസ്്. ജര്‍മന്‍ പൗരനായ അറബ് വംശജന്‍ കമാല്‍ ഈസ ഖലീല്‍ അബുദാബിയിലെത്തി രണ്ട് പതിറ്റാണ്ട് മുമ്പ് കാണാതായ സഹോദരന്‍ കാമിലിനെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് പോലിസിനെ സമീപിക്കുകയായിരുന്നു. സഹോദരന്‍ കുടുംബസമേതം അല്‍ ഐനില്‍ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ജര്‍മന്‍ പൗരനായ അറബ് വംശജന്‍ അബുദബിയിലെത്തിയത്.

ഉപരോധത്തിന്റെ ലക്ഷ്യം ഖത്തറിന്റെ സമ്പത്ത്; സൗദിക്കും യുഎഇക്കുമെതിരേ തുറന്നടിച്ച് ശെയ്ഖ് അബ്ദുല്ല
ഇരുപത് വര്‍ഷം മുമ്പ് താന്‍ ജര്‍മനിയിലേക്ക് താമസം മാറിയതിന് ശേഷമാണ് കാമിലിന്റെ ഫോണ്‍ നമ്പറും അഡ്രസും തനിക്ക് നഷ്ടപ്പെട്ടതെന്നും അതിനു ശേഷം അവരുമായി യാതൊരു ബന്ധവുമില്ലെന്നും ഇദ്ദേഹം പോലിസിനോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമിലിന്റെ മകള്‍ അല്‍ ഐനിലെ ഒരു ബാങ്കില്‍ ജോലി ചെയ്യുന്നുണ്ടെന്ന് പോലിസിന് വിവരം ലഭിച്ചത്. ഫലജ് ഹസ്സ പൊലീസ് സ്റ്റേഷനിലെ ബ്രിഗേഡിയര്‍ ജനറല്‍ മുസല്ലം മുഹമ്മദ് സാലിം അല്‍ ആമിരിയുടെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലായിരുന്നു ഈ കണ്ടെത്തല്‍. ലഭ്യമായ ഫോണ്‍ നമ്പറില്‍ കാമിലിന്റെ മകളുമായി ബന്ധപ്പെടുകയും പിതാവിനോട് പോലിസ് സ്‌റ്റേഷനിലേക്കെത്താന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.

abudabi

അപൂര്‍വ നിമിഷങ്ങള്‍ക്കാണ് പിന്നീട് പോലിസ് സ്‌റ്റേഷന്‍ സാക്ഷിയായത്. 20 വര്‍ഷമായി താന്‍ തെരഞ്ഞുകൊണ്ടിരിക്കുന്ന സഹോദരനെയും കുടുംബത്തെയും കണ്ട കമാലിന് തന്റെ സന്തോഷം അടക്കാനായില്ല. ഇത്തരമൊരു പുനസ്സമാഗമത്തിന് വഴിയൊരുക്കിയ പോലിസിന് മനസ്സ് തുറന്ന് അദ്ദേഹം നന്ദി അറിയിച്ചു. 1971 മുതല്‍ യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴില്‍ അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന കാമിലും പോലിസിന് തന്റെ കൃതജ്ഞത അറിയിച്ചു. സ്‌നേഹവും കരുതലും ഏറെയുള്ള നാടാണിതെന്നും അദ്ദേഹം പറഞ്ഞു. കുടുംബബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കുകയും രാജ്യത്തിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സന്തോഷം പകരുകയുമാണ് പോലിസിന്റെ ലക്ഷ്യമെന്നും ബ്രിഗേഡിയര്‍ ജനറല്‍ മുസല്ലം മുഹമ്മദ് സാലിം അല്‍ ആമിരി അറിയിച്ചു.
English summary
abudhabi police reunite brothers after 20 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X