കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബിയില്‍ 36 ലക്ഷം നിരോധിത ഉത്തേജക ഗുളികകള്‍ പിടികൂടി

അബുദാബിയില്‍ 36 ലക്ഷം നിരോധിത ഉത്തേജക ഗുളികകള്‍ പിടികൂടി

  • By Desk
Google Oneindia Malayalam News

അബുദാബി: രണ്ട് സംഭവങ്ങളിലായി അബുദാബിപോലിസ് നിരോധിത ഉത്തേജക മരുന്നിന്റെ വന്‍ ശേഖരം കണ്ടെത്തി. സംഭവത്തില്‍ അറബ് വംശജരായ മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനകളിലാണ് നിരോധിത ഗുളികകളുടെ വന്‍ ശേഖരം കണ്ടെത്തിയത്. രണ്ട് സ്ഥലങ്ങളില്‍ നിന്നായി 36 ലക്ഷത്തിലേറെ ഗുളികകളാണ് പോലിസ് പിടിച്ചെടുത്തത്. മയക്കുമരുന്നായി ഉപയോഗിക്കുന്ന നിരോധിത ഉത്തേജക ഗുളികയായ കാപ്റ്റഗോണാണ് പിടികൂടിയതെന്ന് അബുദാബിപോലിസിലെ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം ഡയരക്ടര്‍ കേണല്‍ താഹിര്‍ ഗരീബ് അല്‍ ദഹേരി പറഞ്ഞു.

ഒന്നാമത്തെ വേട്ടയില്‍ ധാന്യപ്പുരയിലെ ലോഹനിര്‍മിത സ്‌റ്റോറേജ് ടാങ്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകള്‍ കണ്ടെത്തിയത്. നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥരുടെ ശ്രദ്ധ തെറ്റിക്കുന്നതിനു വേണ്ടിയായിരുന്നു ധാന്യപ്പുരയില്‍ ഇവ സൂക്ഷിച്ചതെന്ന് പോലിസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി.

ഫിലിപ്പിനോ ജീവനക്കാരിയുടെ ചന്തിക്ക് പേനകൊണ്ട് കുത്തിയ ഇന്ത്യന്‍ അക്കൗണ്ടന്റ് കുടുങ്ങിഫിലിപ്പിനോ ജീവനക്കാരിയുടെ ചന്തിക്ക് പേനകൊണ്ട് കുത്തിയ ഇന്ത്യന്‍ അക്കൗണ്ടന്റ് കുടുങ്ങി

drugs

മറ്റൊരു സഭവത്തില്‍ അബുദാബിയിലേക്ക് കടത്തിക്കൊണ്ടുവരികയായിരുന്ന നിരോധിത ഗുളികകളാണ് പോലിസ് പിടികൂടിയതെന്ന് അബുദാബി പോലിസ് ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മക്തൂം അലി അല്‍ ശരീഫി അറിയിച്ചു. ഇവിടെ നിന്ന് രണ്ട് അറബ് വംശജരെയും പോലിസ് അറസ്റ്റ് ചെയ്തു. ആറ് ലക്ഷത്തിലേറെ ഗുളികകളാണ് ഇവര്‍ അബുദാബിയിലേക്ക് കടത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചതെന്ന് പോലിസ് പറഞ്ഞു.

പാലസ്തീന്‍ അനുരഞ്ജനം: ഇസ്രായേലിനെതിരായ ആക്രമണം ഹമാസ് നിര്‍ത്തിയതായി റിപ്പോര്‍ട്ട്
പോലിസ് ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന ജാഗ്രത പ്രശംസനീയമാണെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലിസ് മേധാവി അറിയിച്ചു. യുവാക്കള്‍ ഇത്തരം അപകടമായ ഗുളികകള്‍ ഉപയോഗിക്കരുതെന്ന് പോലിസ് പറഞ്ഞു. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ പോലും ദോഷകരമായി ബാധിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ലോകാരോഗ്യ സംഘടന തന്നെ നിരോധിച്ച മരുന്നാണിത്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അത് പെട്ടെന്നു തന്നെ പോലിസിന് കൈമാറാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവരമറിയിക്കാന്‍ 8002626 എന്ന നമ്പറില്‍ വിളിക്കുകയോ 2828ലേക്ക് മെസേജ് അയക്കുകയോ ചെയ്യണം.

English summary
Abu Dhabi Police confiscated 3.6 million banned Captagon capsules and arrested three Arab nationals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X