കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡിൽ സ്കൂൾ വിദ്യാർത്ഥികളെ കണ്ടില്ലെന്ന് നടിച്ചാൽ ആയിരം ദിർഹം പിഴ: ചട്ടം കര്‍ശനമാക്കി അബുദാബി പോലീസ്

  • By Desk
Google Oneindia Malayalam News

അബുദാബി: വേനലവധി കഴിഞ്ഞ് സ്കൂളുകൾ പ്രവർത്തനത്തിലേക്ക് മടങ്ങുന്പോൾ വിദ്യാർത്ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഓർമ്മപ്പെടുത്തി അബുദാബി പോലീസ് രംഗത്ത് എത്തി. റോഡിലിറങ്ങുന്ന സ്കൂൾ ബസ്സുകൾ പാലിക്കേണ്ട നിയമങ്ങളും വാഹനം ഓടിക്കുന്ന മറ്റ് ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണ് പ്രധാനമായും പോലീസ്, സുരക്ഷാ വിഭാഗങ്ങൾ ഓർമ്മപ്പെടുത്തുന്നത്.

uae-map-600-2

സ്കൂൾ വാഹനം വിദ്യാർത്ഥികളെ അതാത് സ്ഥാനത്ത് ഇറക്കി വിടുന്പോൾ പാലിക്കേണ്ട നിയമങ്ങളും ഇക്കൂട്ടത്തിലുണ്ട്. വിദ്യാർത്ഥികൾ സ്കൂൾ വാഹനത്തിൽ നിന്നും പുറത്തിറങ്ങുന്പോൾ വാഹനത്തിൽ സ്റ്റോപ്പ് ബോർഡ് തെളിഞ്ഞാൽ പിറകിലെ വാഹനം നിശ്ചിത അകലം പാലിച്ച് നിർത്തി കൊടുക്കണം. ഇത്തരത്തിൽ നിർത്താതെ പോകുന്ന വാഹനങ്ങൾക്ക് ആയിരം ദിർഹം പിഴയും വാഹനം ഓടിച്ച ഡ്രൈവർക്ക് പത്ത് ബ്ലാക് പോയിൻറുമായിരിക്കും ശിക്ഷ. എന്നാൽ വിദ്യാർത്ഥികൾ ഇറങ്ങുന്പോൾ സ്കൂൾ വാഹനം സ്റ്റോപ്പ് ബോർഡ് സൈൻ പ്രവർത്തിപ്പിച്ചില്ലെങ്കിൽ അഞ്ഞൂറ് ദിർഹം പിഴയും ആറ് ബ്ലാക് പോയിന്റുമായിരിക്കും ശിക്ഷ ലഭിക്കുകയെന്നും അബുദാബി പോലീസ് അറിയിച്ചു.

English summary
abudabi police may impose fine for negligence during driving.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X