കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ മികച്ച പദ്ധതികള്‍ക്ക് അബുദാബി ചേംബര്‍ നിക്ഷേപം നടത്തും

പരമ്പരാഗത മേഖലകളായ ആയുര്‍വേദം, ടെക്‌സ്‌റ്റെയില്‍, ടൂറിസം, ഐടി എന്നിവയിലാണ് നിക്ഷേപം നടത്താന്‍ അബുദാബി ചേംബര്‍ താല്‍പര്യം കാണിക്കുന്നത്.

Google Oneindia Malayalam News

അബുദാബി: കേരളത്തിലെ മികച്ച പദ്ധതികള്‍ക്ക് വേണ്ടി നേരിട്ട് നിക്ഷേപം നടത്താന്‍ തയ്യാറാണെന്ന് അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് വ്യക്തമാക്കി. ത്രശ്ശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികളുമായി അബുദാബിയില്‍ നടത്തിയ ചര്‍ച്ചയിലാണ് അബുദാബി ചേംബര്‍ ബോര്‍ഡ് അംഗം യുസ്ഫ് അലി മുസല്യം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

സാമ്പത്തീക മേഖലയില്‍ ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന യുഎഇ യും മാനവവിഭവ ശേഷിയില്‍ ലോകത്ത് മുന്നിട്ടു നില്‍ക്കുന്ന കേരളവും കൈകോര്‍ത്താല്‍ അത് ഇരു വിഭാഗങ്ങള്‍ക്കും ഏറെ പ്രതീക്ഷകള്‍ക്കുള്ള വക നല്‍കുന്നതായിരിക്കുമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. കേരളത്തിലെ പരമ്പരാഗത മേഖലകളായ ആയുര്‍വേദം, ടെക്‌സ്‌റ്റെയില്‍, ടൂറിസം, ഐടി എന്നിവയിലാണ് പ്രധാനമായും നിക്ഷേപം നടത്താന്‍ അബുദാബി ചേംബര്‍ താല്‍പര്യം കാണിക്കുന്നത്.

abudhabi-chamber-of-commerce

ഇപ്പോഴത്തെ പുതിയ സാഹചര്യം നിക്ഷേപത്തിന് ഏറെ അനുകൂലമാണെന്നും സമിതി വിലയിരുത്തിയതായി സംഘത്തിലെ പ്രധാനി ത്യശ്ശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ടിഎസ്സ് പട്ടാഭിരാമന്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് നേരിട്ട് വിശദീകരിക്കാന്‍ ചര്‍ച്ച വഴിയൊരുക്കിയതായും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ചോളം പ്രമുഖരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

English summary
Abudhabi Chamber of Commerce plans to invest in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X