കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ പതാകദിനം ഇന്ന്

രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്‌കൂളുകളും തുടങ്ങി വിവിധ ഓഫീസുകളില്‍ ഇന്ന് കാലത്ത് പതാക ഉയര്‍ത്തും.

Google Oneindia Malayalam News

അബുദാബി: ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ യുഎഇ യുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ദിവസമാണ് യുഎഇ പതാകദിനമായി ആചരിക്കുന്നത്. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്‌കൂളുകളും തുടങ്ങി വിവിധ ഓഫീസുകളില്‍ ഇന്ന് കാലത്ത് പതാക ഉയര്‍ത്തും. രാജ്യത്തിന്റെ പുരോഗതിയില്‍ സ്വദേശികളും വിദേശികളും ഒറ്റക്കെട്ടായി അണിനിരക്കുന്നു എന്ന പ്രത്യേകതയും പതാകദിനത്തിനുണ്ട്.

യുഎഇ രൂപീകരണത്തിനായി നിരവധി സംഭാവനകള്‍ നല്‍കിയവരും രാജ്യത്തിനു വേണ്ടി ത്യാഗങ്ങള്‍ സഹിച്ചവരും രക്തസാക്ഷികളായവരെയും രാജ്യം ഇന്ന് സ്മരിക്കും. രാജ്യ തലസ്ഥാനമായ അബുദാബിയിലെ വിവിധ ഇടങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അകത്തും പുറത്തും യുഎഇ പതാക ഇന്ന് പാറിപ്പറക്കും.

 uae-flag

യുഎഇ നിരത്തുകളിലും പ്രധാന ഹൈവേകളിലും അലങ്കാര വിളക്കുകളും വന്‍ കൊടിമരങ്ങളും ഇതിനകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പ്ര്യതേക നിര്‍ദേശ പ്രകാരമാണ് രാജ്യം പതാകദിനം ആചരിക്കുന്നത്.

English summary
Abudhabi; Conducted UAE flag day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X