കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൈവ ക്യഷിയിലും കള്ളനാണയങ്ങള്‍ പെരുകുന്നു; നടന്‍ സലീം കുമാര്‍

Google Oneindia Malayalam News

ദുബായ്: ജൈവകാര്‍ഷിക രംഗത്തുള്ള കള്ളനാണയങ്ങളെ തിരിച്ചറിയാന്‍ സാധിക്കണമെന്ന് പ്രമുഖ ചലച്ചിത്ര നടനും പൊക്കാളി കൃഷിയുടെ പ്രചാരകനുമായ സലിംകുമാര്‍ പറഞ്ഞു.

യഥാര്‍ത്ഥ ജൈവകൃഷി ചെയ്യുന്ന കര്‍ഷകരെ കണ്ടെത്തി ആദരിക്കണമെന്നും സലിംകുമാര്‍ ആവശ്യപ്പെട്ടു. യു എ യിലെ വയലും വീടും ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ കാര്‍ഷികോത്സവത്തില്‍ സാംസ്‌കാരിക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സലിംകുമാര്‍. നല്ല കൃഷിക്കാരന് മാത്രമേ നല്ല കലാകാരനാവാന്‍ സാധിക്കൂ.

salimkumar

കൃഷി ചെയ്യുമ്പോള്‍ കിട്ടുന്ന സംതൃപ്തി ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ചാല്‍ പോലും കിട്ടില്ലെന്ന് സലിംകുമാര്‍ പറഞ്ഞു. പൊക്കാളി കൃഷി പ്രചരിപ്പിക്കുന്നതിന് കൃത്യമായ പദ്ധതി തയ്യാറാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാര്‍ഷിക സെമിനാര്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡെപ്യുട്ടി കോണ്‍സല്‍ ജനറല്‍ കെ മുരളീധരന്‍ കാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്തു.

നടന്‍ സലിം കുമാര്‍ മുഖ്യാതിഥിയായിരുന്നു. ഇന്ത്യയില്‍ ഉടനീളം പരിസ്ഥിതി സന്ദേശം പ്രചരിപ്പിക്കുന്ന സ്വാമി സംവിധാനന്ദ് ജൈവകൃഷിയെക്കുറിച്ച് ക്ലാസ്സെടുക്കുന്ന ഗോപു കൊടുങ്ങല്ലൂര്‍, ആകാശവാണി വയലും വീടും പരിപാടിയുടെ മുന്‍ അവതാരകനും യു എ ഇ എക്‌സ്‌ചേഞ്ച് ബിസിനസ് അസ്സോസിയേഷന്‍സ് ആന്‍ഡ് ഇവന്റ്‌സ് മേധാവി വിനോദ് നമ്പ്യാര്‍ പ്രവാസി എഴുത്തുകാരന്‍ ബഷീര്‍ തിക്കൊടി എന്നിവര്‍ പ്രഭാഷണം നടത്തി. സൗജന്യ വിത്ത് വിതരണം, ജൈവ വള ജൈവ കീടനാശിനി വിതരണം പച്ചക്കറി വിതരണം എന്നിവയും ഉണ്ടായിരുന്നു. മികച്ച കര്‍ഷകനെ കണ്ടെത്തുന്നതിന് ഫേസ്ബുക്കിലൂടെ നടത്തിയ മത്സരത്തിലെ വിജയിയായി സനീഷ സന്ദീപിനെ പ്രഖ്യാപിച്ചു. ദുബായ് അല്‍ഖൂസ് ആംലെഡ് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു.

English summary
Actor Salim Kumar's speech at Dubai about organic vegetables
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X