കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാർജയ്ക്ക് പിറകെ റാസൽഖൈമയിലും ട്രാഫിക് പിഴയിൽ ഇളവ്

നവംബർ ഒന്ന് മുതൽ പതിനഞ്ച് വരെ പിഴ അടക്കുന്നവർക്കാണ് ആനുകൂല്യം ലഭിക്കുകയെന്ന് റാക് പോലീസ് അറിയിച്ചു.

Google Oneindia Malayalam News

റാസൽഖൈമ: സുപ്രീം കൌൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൌദ് ബിൻ സഖർ അൽ ഖാസിമിയുടെ സ്ഥാനാരോഹണത്തിന്റെ ഏഴാം വാർഷികം പ്രമാണിച്ചാണ് എമിറേറ്റിലെ ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള പിഴയിൽ ഇളവു നൽകാൻ അധിക്രതർ തീരുമാനിച്ചിരിക്കുന്നത്.

 യുപിക്കു പിന്നാലെ ഗുജറാത്തിലും കൂട്ടശിശു മരണം; 24 മണിക്കൂറിനിടെ മരിച്ചത് 9 കുഞ്ഞുങ്ങൾ യുപിക്കു പിന്നാലെ ഗുജറാത്തിലും കൂട്ടശിശു മരണം; 24 മണിക്കൂറിനിടെ മരിച്ചത് 9 കുഞ്ഞുങ്ങൾ

നവംബർ ഒന്ന് മുതൽ പതിനഞ്ച് വരെ പിഴ അടക്കുന്നവർക്കാണ് ആനുകൂല്യം ലഭിക്കുകയെന്ന് റാക് പോലീസ് അറിയിച്ചു. അന്പത്തഞ്ച് ശതമാനമാണ് പിഴയിൽ ഇളവു ലഭിക്കുകയെന്നും റാക് പോലീസ് മേധാവി മേജർ ജനറൽ അലി അബ്ദുള്ള ബിൻ അൽവാൻ അൽ നുഅയ്മി അറിയിച്ചു. രാജ്യത്ത് താമസിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനായി വിവിധ പദ്ധതികളാണ് ഭരണാധികാരി പ്രഖ്യാപിച്ചിട്ടുള്ളത്.

car

അടിസ്ഥാന സൌകര്യ വികസനത്തിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി വൻ വികസന പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. ട്രാഫിക് പിഴ ഇളവിൽ ഇതാദ്യമായാണ് ഇത്രയും വലിയ ശതമാനം ഇളവ് പോലീസ് അനുവദിക്കുന്നത്. കഴിഞ്ഞ മാസം ഷാർജ പോലീസും ഇത്തരത്തിൽ ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള പിഴയിൽ ഇളവ് പ്രഖ്യാപിച്ചിരുന്നു.

English summary
after sharjah, exemption in traffic fine in ras al khaimah also
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X