കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ 33 ലക്ഷം ഇന്ത്യക്കാര്‍; കുവൈത്തിലും പ്രതിസന്ധി, ഏപ്രില്‍ 30 വരെ സമയം അനുവദിച്ചു

  • By Desk
Google Oneindia Malayalam News

ദുബായ്/കുവൈത്ത് സിറ്റി: ഗള്‍ഫ് മേഖലയിലാണ് ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ കൂടുതലുള്ളത്. കൊറോണ വ്യാപിച്ച പശ്ചാത്തലത്തില്‍ ശക്തമായ പ്രതിരോധ നടപടികളാണ് ഗള്‍ഫ് രാജ്യങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും മരണം തുടരുകയാണ്. ഈ സാഹചര്യത്തില്‍ നിലപാട് കര്‍ശനമാക്കിയിരിക്കുകയാണ് യുഎഇയും കുവൈത്തും. പൗരന്‍മാരെ നാട്ടിലെത്തിക്കാന്‍ മടിക്കുന്ന വിദേശരാജ്യങ്ങളുമായുള്ള സഹകരണം പുനഃപരിശോധിക്കാനാണ് യുഎഇയുടെ തീരുമാനമെന്ന് യുഎഇയിലെ വാം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ പ്രവാസികളെ തിരിച്ചുകൊണ്ടുവരിക അപ്രായോഗികമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വിദേശരാജ്യങ്ങളെ അറിയിച്ചു. ഈ വേളയിലാണ് കുവൈത്തും സമാനമായ നടപടിയുമായി രംഗത്തുവന്നിരിക്കുന്നത്. ഏപ്രില്‍ 30 വരെ സമയം അനുവദിച്ചിരിക്കുകയാണ് കുവൈത്ത് ഭരണകൂടം. വിശദാംശങ്ങള്‍ ഇങ്ങനെ....

 മലയാളികളാണ് കൂടുതല്‍

മലയാളികളാണ് കൂടുതല്‍

യുഎഇയിലെ ഇന്ത്യക്കാര്‍ 33 ലക്ഷത്തോളം വരും. യുഎഇയില്‍ ഏറ്റവും കൂടുതലുള്ള വിദേശികളും ഇന്ത്യക്കാര്‍ തന്നെ. ഇതില്‍ മലയാളികളാണ് കൂടുതല്‍. പിന്നെ തമിഴ്‌നാട്ടുകാരും ആന്ധ്ര പ്രദേശ് സ്വദേശികളും. യുഎഇയിലെ മൊത്തം ജനസംഖ്യയുടെ 30 ശതമാനത്തോളമാണ് ഇന്ത്യക്കാര്‍.

 കര്‍ശന നടപടി

കര്‍ശന നടപടി

ഇന്ത്യക്കാര്‍ യുഎഇ വിട്ടുപോന്നാല്‍ ആ രാജ്യം കാലിയാകുമെന്ന് ചുരുക്കം. പക്ഷേ നിലവിലെ പ്രത്യേക സാഹചര്യത്തില്‍ പ്രവാസികളെ സ്വന്തം നാട്ടിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ മടിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് യുഎഇയുടെ തീരുമാനം.

തൊഴില്‍ കരാര്‍ റദ്ദാക്കിയേക്കും

തൊഴില്‍ കരാര്‍ റദ്ദാക്കിയേക്കും

പ്രവാസികളെ മടക്കി കൊണ്ടുപോകാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ റദ്ദാക്കിയേക്കുമെന്നും സഹകരണം പുനഃപരിശോധിക്കുമെന്നുമാണ് യുഎഇയിലെ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഭാവിയില്‍ ഇത്തരം രാജ്യക്കാര്‍ക്ക് ജോലിക്കാരുടെ ക്വാട്ട കുറയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

കയറ്റിവിടാനാണ് തീരുമാനം

കയറ്റിവിടാനാണ് തീരുമാനം

അതിനിടെയാണ് കുവൈത്ത് ഭരണകൂടവും നടപടി ശക്തമാക്കുന്നത്. കുവൈത്തില്‍ രോഗം ബാധിച്ച വിദേശികളില്‍ കൂടുതല്‍ ഇന്ത്യക്കാരാണ്. കുവൈത്തില്‍ നിയമവിരുദ്ധരായ താമസക്കാരെ കയറ്റിവിടാനാണ് തീരുമാനം. ഇതില്‍ ഒട്ടേറെ ഇന്ത്യക്കാരുണ്ട്. ഇവരുടെ വിസാ കാലാവധി തീര്‍ന്ന ശേഷവും കുവൈത്തില്‍ തങ്ങിയതാണ് പ്രശ്‌നമായത്. പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് കുവൈത്ത് ഭരണകൂടം.

 ഏപ്രില്‍ 30 വരെ

ഏപ്രില്‍ 30 വരെ

ഏപ്രില്‍ 30 വരെയാണ് കുവൈത്ത് ഭരണകൂടം പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കുവൈത്തില്‍ കുടങ്ങിയവരെ എല്ലാ രാജ്യങ്ങളും ഈ സമയപരിധിക്കകം തിരികെ കൊണ്ടുപോകണമെന്നാണ് നിര്‍ദേശം. 30 വരെ പിഴയീടാക്കില്ല. വിഷയത്തില്‍ പരിഹാരം കാണുന്നതിന് കുവൈത്തില്‍ ഇന്ത്യന്‍ എംബസി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

കേന്ദ്രസര്‍ക്കാര്‍ നിലപാട്

കേന്ദ്രസര്‍ക്കാര്‍ നിലപാട്

അതേസമയം, നിലവിലെ സാഹചര്യത്തില്‍ പ്രവാസികലെ തിരിച്ചുകൊണ്ടുവരിക പ്രായോഗികമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട തടസം വിദേശ രാജ്യങ്ങളെ കേന്ദ്രം അറിയിച്ചു. വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വരെ സമയം അനുവദിക്കണമെന്നും കേന്ദ്രം അഭ്യര്‍ഥിച്ചിട്ടുണ്ട്.

ഇന്ത്യക്കാരുടെ സാംപിളുകള്‍

ഇന്ത്യക്കാരുടെ സാംപിളുകള്‍

കുവൈത്തിലെ കുടുങ്ങിയ ഇന്ത്യക്കാരുടെ സാംപിളുകള്‍ ഒരുപക്ഷേ ശേഖരിക്കുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധ സംഘം കുവൈത്തിലെത്തിയിട്ടുണ്ട്. ഇവരുടെ സഹായത്തോടെ സാംപിളുകള്‍ ശേഖരിച്ചേക്കുമെന്നാണ് സൂചന. നേരത്തെ ഇറാനില്‍ നിന്ന് സമാനമായ രീതിയില്‍ സാംപിളുകള്‍ ശേഖരിച്ചിരുന്നു.

നോട്ടീസ് നല്‍കി യുഎഇ

നോട്ടീസ് നല്‍കി യുഎഇ

വിദേശരാജ്യങ്ങളുടെ എംബസികള്‍ക്ക് പൗരന്‍മാരെ തിരിച്ചുകൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട നോട്ടീസ് യുഎഇ വിദേശകാര്യ മന്ത്രാലയം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ എംബസിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. മാതൃരാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാ സഹായവും നല്‍കാമെന്ന് യുഎഇ വാഗ്ദാനം ചെയ്തിട്ടുണ്ട്.

യുഎഇയില്‍ കുടുങ്ങിയവര്‍

യുഎഇയില്‍ കുടുങ്ങിയവര്‍

യുഎഇയിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഒട്ടേറെ പ്രവാസികള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ട്. മാത്രമല്ല, വിസിറ്റിങ് വിസയിലെത്തി കുടുങ്ങിയവരും ഏറെയാണ്. ഇവരെ തിരിച്ച് നാട്ടിലെത്തിക്കാന്‍ മാതൃരാജ്യങ്ങള്‍ തയ്യാറാകുന്നില്ല. വിസിറ്റിങ് വിസയില്‍ ഷാര്‍ജയിലെത്തിയ മഹാരാജാസിലെ മുന്‍ അധ്യാപകന്‍ കഴിഞ്ഞദിവസം യുഎഇയില്‍ വച്ച് മരിച്ചിരുന്നു.

രോഗം വ്യാപിക്കുന്നു

രോഗം വ്യാപിക്കുന്നു

യുഎഇയില്‍ കൊറോണ രോഗം വ്യാപിച്ചിരിക്കുകയാണ്. ദിവസവും മരണവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ദുബായിലാണ് രോഗം കൂടുതല്‍ വ്യാപിച്ചിരിക്കുന്നത്. ഇവിടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഭരണകൂടം പ്രതിരോധ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഈ വേളയിലാണ് പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചിട്ടും അവരുടെ മാതൃരാജ്യങ്ങള്‍ പ്രതികരിക്കാത്തത്.

ഹൈക്കോടതിയില്‍ ഹര്‍ജി

ഹൈക്കോടതിയില്‍ ഹര്‍ജി

കേരള ഹൈക്കോടതിയില്‍ പ്രവാസികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കെഎംസിസി ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ പ്രതികരണം തേടിയിരിക്കുകയാണ് കോടതി. യുഎഇയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോടും കോടതി പ്രതികരണം തേടിയിട്ടുണ്ട്.

യുഎസ് രഹസ്യം പുറത്ത്; ഒട്ടേറെ സൈനികര്‍ക്കും കൊറോണ, യുദ്ധക്കപ്പല്‍ ഒഴിപ്പിച്ചു, ക്യാപ്റ്റന്‍ ഔട്ട്യുഎസ് രഹസ്യം പുറത്ത്; ഒട്ടേറെ സൈനികര്‍ക്കും കൊറോണ, യുദ്ധക്കപ്പല്‍ ഒഴിപ്പിച്ചു, ക്യാപ്റ്റന്‍ ഔട്ട്

English summary
After UAE, Kuwait likely to Plan to Strict Action against Some Countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X