കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്ക് വിമാനം; കുവൈത്തിന് പിന്നാലെ യുഎഇയും, എയര്‍ അറേബ്യ സര്‍വീസ്

  • By Desk
Google Oneindia Malayalam News

ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാനം പുറപ്പെടുന്നു. കൊച്ചിയുള്‍പ്പെടെയുള്ള ഇന്ത്യയിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നാണ് വിമാന സര്‍വീസ്. ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാകും സര്‍വീസ് നടത്തുക. ഇന്ത്യയില്‍ കുടുങ്ങിയ യുഎഇ പൗരന്‍മാരെ നാട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍വീസ്.

വിവിധ രാജ്യങ്ങളില്‍ നിന്ന് പൗരന്‍മാരെ നാട്ടിലെത്തിക്കുന്നത് തുടരുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. കുവൈത്ത് ഭരണകൂടം പ്രത്യേക സര്‍വീസ് മെയ് ഏഴ് വരെ നടത്തുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഷാര്‍ജയിലേക്കുള്ള പ്രത്യേക വിമാന സര്‍വീസ് പ്രഖ്യാപിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ....

നാല് നഗരങ്ങളില്‍ നിന്ന്

നാല് നഗരങ്ങളില്‍ നിന്ന്

ഇന്ത്യയിലെ നാല് നഗരങ്ങളില്‍ നിന്ന് ഷാര്‍ജയിലേക്ക് വിമാന സര്‍വീസ് നടത്തുമെന്ന് എയര്‍ അറേബ്യ അറിയിച്ചു. ഇന്ത്യയില്‍ കുടുങ്ങിയ യുഎഇ പൗരന്‍മാരെ നാട്ടിലെത്തിക്കാനാണ് പ്രത്യേക സര്‍വീസ്. തിങ്കളാഴ്ച ദില്ലി, മുംബൈ വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു.

22ന് കൊച്ചിയില്‍ നിന്ന്

22ന് കൊച്ചിയില്‍ നിന്ന്

ഏപ്രില്‍ 22നാണ് കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള വിമാനം. ഇതേ ദിവസം തന്നെ ഹൈദരാബാദില്‍ നിന്നും ഷാര്‍ജയിലേക്ക് സര്‍വീസുണ്ടാകുമെന്ന് കമ്പനി അറിയിച്ചു. പൗരന്‍മാരെ നാട്ടിലെത്തിക്കാന്‍ തയ്യാറാണെന്ന് എയര്‍ അറേബ്യ നേരത്തെ യുഎഇ ഭരണകൂടത്തെ അറിയിച്ചിരുന്നു.

ചരക്ക് വിമാനവും

ചരക്ക് വിമാനവും

ഏപ്രിലില്‍ പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കുമെന്ന് നേരത്തെ എയര്‍ അറേബ്യ അറിയിച്ചിരുന്നു. ചരക്ക് വിമാനവും രക്ഷാ ദൗത്യത്തിന്റെ ഭാഗമായി പൗരന്‍മാരെ നാട്ടിലെത്തിക്കുന്നതിനുള്ള സര്‍വീസുമാണ് നടത്തുകയെന്നാണ് എയര്‍ അറേബ്യ അറിയിച്ചിരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പുതിയ സര്‍വീസ്.

ദൗത്യവുമയി കുവൈത്തും

ദൗത്യവുമയി കുവൈത്തും

കുവൈത്തും സമാനമായ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിലുള്ള തങ്ങളുടെ മുഴുവന്‍ പൗരന്‍മാരെയും നാട്ടിലെത്തിക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ തീരുമാനിച്ചു. ഞായറാഴ്ച മുതല്‍ സര്‍വീസ് തുടങ്ങി. ഒമ്പത് വിമാനങ്ങളാണ് ഞായറാഴ്ച സര്‍വീസ് നടത്തിയത്. ആരോഗ്യ വകുപ്പിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് രക്ഷാദൗത്യം നടത്തുന്നത്.

ചരിത്ര നിമിഷം

ചരിത്ര നിമിഷം

കുവൈത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ദൗത്യം നടപ്പാക്കുന്നത്. മെയ് ഏഴ് വരെ രക്ഷാ ദൗത്യം തുടരുമെന്നാണ് കുവൈത്ത് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ദുബായ്, അബുദാബി, റിയാദ്, മനാമ എന്നിവിടങ്ങളില്‍ നിന്നെല്ലാം കുവൈത്തിലേക്ക് പൗരന്‍മാരുമായി ഞായറാഴ്ച വിമാനങ്ങളെത്തി.

Recommended Video

cmsvideo
പ്രവാസികളെ നാട്ടിലെത്തിക്കാന്‍ തയ്യാറായി യുഎഇ | Oneindia Malayalam
അമീര്‍ പറയുന്നു

അമീര്‍ പറയുന്നു

50000 പൗരന്‍മാര്‍ വിദേശങ്ങളില്‍ ഒറ്റപ്പെട്ടു പോയിട്ടുണ്ടെന്നാണ് കുവൈത്തിന്റെ കണക്ക്. ഇവരെ എല്ലാവരെയും നാട്ടിലെത്തുകയാണ് സര്‍ക്കാര്‍. വിദേശത്ത് നിന്ന് നാട്ടിലെത്തുന്ന എല്ലാ സഹോദരങ്ങളും കുട്ടികളും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ആളുകളുമായി സമ്പര്‍ക്കമുണ്ടാകുന്ന എല്ലാ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും അമീര്‍ ശൈഖ് സബാഹ് അഭ്യര്‍ഥിച്ചു.

English summary
Air Arabia flights to Sharjah to bring back Citizens from India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X