കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലേക്കാണോ യാത്ര; കൊറോണ പരിശോധന വേണ്ടെന്ന് എയര്‍ അറേബ്യ

Google Oneindia Malayalam News

ദുബായ്: ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് കൊറോണ പരിശോധന വേണ്ടെന്ന് എയര്‍ അറേബ്യ അറിയിച്ചു. ഫ്‌ളൈ ദുബായ് ഇന്ത്യന്‍ യാത്രക്കാര്‍ക്ക് പരിശോധനയില്‍ ഇളവ് നല്‍കിയതിന് പിന്നാലെയാണ് എയര്‍ അറേബ്യയും സമാനമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. വിമാനത്താവളത്തിലെ റാപ്പിഡ് ടെസ്റ്റാണ് ഒഴിവാക്കുന്നത്. റാപ്പിഡ് ടെസ്റ്റ്, പിസിആര്‍ ടെസ്റ്റ് എന്നിവയുടെ ആവശ്യമില്ലെന്ന് എയര്‍ അറേബ്യ പറയുന്നു.

A

Recommended Video

cmsvideo
oxford vaccine's third phase trial in india will begin soon | Oneindia Malayalam

ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടുവര്‍ക്ക് കൊറോണ പരിശോധന നിര്‍ബന്ധമല്ല എന്നാണ് കഴിഞ്ഞദിവസം ഫ്‌ളൈ ദുബായ് സര്‍ക്കുലറില്‍ അറിയിച്ചത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് കൊറോണ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കുന്നതാണ് നിലവിലെ രീതി. ഇതില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ഫ്‌ളൈ ദുബായ്.

ദുബായ് വിമാനത്താവളത്തില്‍ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലിലാണ് ഇതുവരെ കൊറോണ പരിശോധന നടന്നിരുന്നത്. ഇത് ശബാബ് അല്‍ അഹ്ലി ഫുട്‌ബോള്‍ ക്ലബ്ബിലേക്ക് മാറ്റിയിരിക്കുകയാണ്. ടിക്കറ്റ്, മാസ്‌ക് എന്നിവയുണ്ടെങ്കില്‍ നാട്ടിലേക്ക് ഫ്‌ളൈ ദുബായ് വിമാനത്തില്‍ പറക്കാമെന്ന് ദെയ്‌റ ടൂര്‍സ് ആന്റ് ട്രാവല്‍സ് ജനറല്‍ മാനേജര്‍ സുധീഷ് ടിപി പ്രതികരിച്ചു.

യുഎഇയില്‍ നിന്ന് വരുന്നവര്‍ക്ക് കൊറോണ രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാന കമ്പനികളുടെ നിലപാട്. ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാരും ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചിരുന്നു.

English summary
Air Arabia says rapid Corona test not mandatory for Indians
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X