കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസി മലയാളികൾക്ക് വൻ ആശ്വാസം, കൊച്ചി-ദുബായ് ഡ്രീംലൈനർ വീണ്ടും പറക്കുന്നു, ജൂലൈ 1 മുതൽ സർവ്വീസ്

Google Oneindia Malayalam News

Recommended Video

cmsvideo
പ്രവാസി മലയാളികൾക്ക് വൻ ആശ്വാസം

കൊച്ചി: എയര്‍ ഇന്ത്യയുടെ നിര്‍ത്തിവെച്ച ഡ്രീംലൈനര്‍ സര്‍വ്വീസ് ഉടന്‍ പുനരാരംഭിക്കും. കൊച്ചിയില്‍ നിന്ന് ദുബായിലേക്കും തിരിച്ചുമുളള സര്‍വ്വീസാണ് ജൂലൈ ഒന്ന് മുതല്‍ പുനരാരാംഭിക്കാനിരിക്കുന്നത്. പ്രവാസി സംഘടനകളുടേയും രാഷ്ട്രീയ കക്ഷികളുടേയും സമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടാണ് എയര്‍ ഇന്ത്യ സര്‍വ്വീസ് വീണ്ടും തുടങ്ങുന്നത്.

മാര്‍ച്ച് പതിമൂന്നിനാണ് ഡ്രീംലൈനര്‍ സര്‍വ്വീസ് എയര്‍ ഇന്ത്യ അനിശ്ചിതമായി നിര്‍ത്തി വെച്ചത്. സര്‍വ്വീസ് വീണ്ടും തുടങ്ങുമ്പോള്‍ സമയക്രമത്തില്‍ മാറ്റമൊന്നും ഇല്ലെന്നാണ് വിവരം.

മിന്നലാക്രമണത്തിന് പിന്നാലെ

മിന്നലാക്രമണത്തിന് പിന്നാലെ

പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ബാലാക്കാട്ടില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെയാണ് എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ സര്‍വ്വീസ് നിര്‍ത്തലാക്കിയത്. ആക്രമണത്തോടെ പാകിസ്താന് മുകളിലൂടെ ഇന്ത്യന്‍ വിമാനയാത്ര നിര്‍ത്തിയിരുന്നു. ഇതോടെ വിമാനജോലിക്കാരുടെ സമയം നീണ്ടു എന്നതായിരുന്നു പ്രധാനകാരണം.

94 പേർക്ക് അവസരം നഷ്ടം

94 പേർക്ക് അവസരം നഷ്ടം

കൊച്ചിയിലേക്കുളള ഡ്രീംലൈനര്‍ പറക്കലാണ് ഏപ്രില്‍ അവസാനം വരെ നിര്‍ത്തിയിരുന്നത്. ഡ്രീംലൈനറിന് പകരമായി എ-320 നിയോ ടൈപ്പ് വിമാനമാണ് എയര്‍ ഇന്ത്യ സര്‍വ്വീസിന് ഇറക്കിയത്. എന്നാല്‍ 94 യാത്രക്കാര്‍ക്കാണ് ഇത് വഴി ഓരോ തവണയും യാത്രാവസരം നഷ്ടമായത്. ഡ്രീംലൈനറിന് വേണ്ടി നിരവധി പ്രവാസി സംഘടനകള്‍ രംഗത്ത് വരികയുണ്ടായി.

ഡ്രീംലൈനര്‍ സര്‍വ്വീസ് വീണ്ടും

ഡ്രീംലൈനര്‍ സര്‍വ്വീസ് വീണ്ടും

എയര്‍ ഇന്ത്യ അധികൃതരെ കണ്ട് പ്രവാസി സംഘടനാ പ്രവര്‍ത്തകര്‍ ഡ്രീംലൈനര്‍ സര്‍വ്വീസ് ആരംഭിക്കാന്‍ ആവശ്യപ്പെട്ട് ചര്‍ച്ച നടത്തി. തിരഞ്ഞെടുപ്പ് ബഹളം അവസാനിച്ചതോടെ രാഷ്ട്രീയ പാര്‍ട്ടികളും വിഷയത്തില്‍ ഇടപെട്ടു. സമ്മര്‍ദ്ദം ശക്തമായതോടെയാണ് ഡ്രീംലൈനര്‍ സര്‍വ്വീസ് വീണ്ടും ആരംഭിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്. സംസ്ഥാനത്തേക്കുളള എയര്‍ ഇന്ത്യയുടെ ഏക ഡ്രീംലൈനര്‍ സര്‍വ്വീസാണിത്.

പ്രവാസികൾക്ക് ആശ്വാസം

പ്രവാസികൾക്ക് ആശ്വാസം

ഡ്രീംലൈനര്‍ സര്‍വ്വീസ് നിര്‍ത്തിയത് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുളള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാന്‍ കാരണമായിരുന്നു. 18 ബിസ്സിനസ്സ് ക്ലാസ് സീറ്റുകളാണ് ഡ്രീം ലൈനറിലുളളത്. 238 എക്കോണമി ക്ലാസ്സ് സീറ്റുകളുമുണ്ട്. അതേസമയം ഡ്രീംലൈനറിന് പകരം ഇറക്കിയ നിയോ ടൈപ്പ് വിമാനത്തില്‍ 12 ബിസിനസ്സ് ക്ലാസ് സീറ്റുകളും 150 എക്കോണമി ക്ലാസ്സ് സീറ്റുകളും മാത്രമേ ഉളളൂ. സര്‍വ്വീസ് വീണ്ടും ആരംഭിക്കുന്നത് പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ്.

കരുണാമയനും ദീനദയാലുവുമായ ഷംസീർ സഖാവ്.. ആരെയും അക്രമത്തിന് പ്രേരിപ്പിക്കില്ല.. ട്രോളി ജയശങ്കർകരുണാമയനും ദീനദയാലുവുമായ ഷംസീർ സഖാവ്.. ആരെയും അക്രമത്തിന് പ്രേരിപ്പിക്കില്ല.. ട്രോളി ജയശങ്കർ

English summary
Air India Dreamliner to start service again from Kochi to Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X