കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിക്കറ്റിന് 330 ദിര്‍ഹം; യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് പ്രത്യേക ഓഫര്‍, നാട്ടിലെത്താം...

Google Oneindia Malayalam News

ദുബായ്: സൗദി അറേബ്യയിലേക്കും കുവൈത്തിലേക്കും എത്തുന്നതിന് യുഎഇ വഴി പുറപ്പെട്ട ഒട്ടേറെ മലയാളികളാണ് ദുബായിലും ഷാര്‍ജയിലും കുടുങ്ങിയത്. കൊറോണ വ്യാപന പശ്ചാത്തലത്തില്‍ സൗദിയും കുവൈത്തും യാത്രാ നിയന്ത്രണം പ്രഖ്യാപിച്ചതോടെയാണിത്. ദിവസങ്ങളായി യുഎഇയില്‍ തങ്ങുന്ന ഇവരോട് തിരിച്ചുപോകാന്‍ യുഎഇയിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരുന്നു.

a

കുടുങ്ങിയ മലയാളികള്‍ക്ക് കുറഞ്ഞ നിരക്കില്‍ വിമാന യാത്രാ സൗകര്യം ഒരുക്കാമെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചിരിക്കുന്നത്. 330 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുക. 600ഓളം ഇന്ത്യക്കാര്‍ യുഎഇയില്‍ കുടുങ്ങിയിട്ടുണ്ട് എന്നാണ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ദുബായിലേയും ഷാര്‍ജയിലെയും ഓഫീസുകളില്‍ നിന്ന് ടിക്കറ്റ് ലഭിക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

അനില്‍ കുമാറിനെതിരെ തെങ്ങുകയറ്റ തൊഴിലാളി; വണ്ടൂര്‍ പിടിക്കാന്‍ ബൃഹദ് പദ്ധതി, 'എന്‍ കണ്ണന്‍' തന്ത്രംഅനില്‍ കുമാറിനെതിരെ തെങ്ങുകയറ്റ തൊഴിലാളി; വണ്ടൂര്‍ പിടിക്കാന്‍ ബൃഹദ് പദ്ധതി, 'എന്‍ കണ്ണന്‍' തന്ത്രം

മുട്ടുമടക്കില്ലെന്ന് ഉദ്യോഗാർത്ഥികള്‍: സെക്രട്ടേറിയറ്റിന് മുമ്പില്‍ നടക്കുന്ന സമരത്തിന്റെ ചിത്രങ്ങള്‍

Recommended Video

cmsvideo
New Kent mutant strain virus is more dangerous | Oneindia Malayalam

വിപണി വീണ്ടും സജീവമായ ശേഷം യുഎഇയില്‍ കൊറോണ രോഗികള്‍ ഉയരുകയാണ്. ആഫ്രിക്കയിലേയും യൂറോപ്പിലേയും പല രാജ്യങ്ങളിലേക്കും പോകുന്നതിന് ഇന്ത്യക്കാര്‍ കൂടുതലും ആശ്രയിക്കുന്നത് യുഎഇ വഴിയാണ്. എന്നാല്‍ കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ യാത്ര അസാധ്യമായിരിക്കുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ഇതുവഴി ഇന്ത്യയില്‍ നിന്ന് യാത്ര പുറപ്പെടരുത്. അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ യാത്രക്കാര്‍ അധിക പണം സൂക്ഷിക്കുന്നത് നന്നാകുമെന്നും എംബസി അറിയിച്ചിരുന്നു. ഇന്ത്യയും പാകിസ്താനും ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദി അറേബ്യ നിലവില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എറണാകുളം ജില്ല പിടിക്കാന്‍ ട്വന്റി ട്വന്റി; പ്രമുഖര്‍ സ്ഥാനാര്‍ഥികള്‍, യുഡിഎഫിനും എല്‍ഡിഎഫിനും നെഞ്ചിടിപ്പ്എറണാകുളം ജില്ല പിടിക്കാന്‍ ട്വന്റി ട്വന്റി; പ്രമുഖര്‍ സ്ഥാനാര്‍ഥികള്‍, യുഡിഎഫിനും എല്‍ഡിഎഫിനും നെഞ്ചിടിപ്പ്

English summary
Air India Express offers special fare tickets for Malayalees in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X