കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂർ വിമാനം- മൃതദേഹ നിരക്ക്: യാത്ര സമിതി എയർ ഇന്ത്യ മാനേജ്മെന്റ്മായി കൂടിക്കാഴ്ച നടത്തി,

  • By Desk
Google Oneindia Malayalam News

മനാമ: ബഹ്‌റൈൻ പ്രവാസികളുടെ വിവിധ യാത്ര ആവശ്യങ്ങൾ ഉന്നയിച്ചു യാത്ര അവകാശ സംരക്ഷണ സമിതി ബഹ്‌റൈൻ എയർ ഇന്ത്യ കൺട്രി മാനേജർ സാക്കത്ത് സരൺ, സെയിൽസ് മാനേജർ നാരായണ മേനോൻ എന്നുവരുമായി കൂടിക്കാഴ്ച നടത്തി. കണ്ണൂർ വിമാനത്താവളത്തിലേക്ക് ഈ വരുന്ന വേനൽ കാലം മുതൽ ബഹ്‌റൈനിൽ നിന്നും നേരിട്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസ് തുടങ്ങുന്നതിനുള്ള അംഗീകാരം ഉടനെ ഉണ്ടാകുന്മെന്ന് യാത്ര ഭാരവാഹികളോട് എയർ ഇന്ത്യ കൺട്രി മാനേജർ അറിയിച്ചു.

മൃതദേഹം കൊണ്ട് പോകുന്നതിനു യു.എ.ഇ യിലെ അടിസ്ഥാന നിരക്കിന് തുല്യമായ 150 ദിനാർ ആക്കണമെന്ന് യാത്ര സമിതിയുടെ അഭ്യർത്ഥന എയർ ഇന്ത്യ ഹൈർ മാനേജ്‍മെന്റിനെ അറിയിക്കാമെന്നും അദ്ദേഹം ഉറപ്പ് നൽകി. ബഹ്‌റൈനിൽ നിന്നും ഇപ്പോൾ പ്രഖ്യാപിച്ച നിരക്ക് 225 ദിനാർ ആണ്. ഇതിന്റെ കൂടെ മറ്റ് ടാക്‌സുകൾ കൂടി വരുമ്പോൾ നിരക്ക് കുറവ് ആകുന്നില്ല എന്ന് യാത്ര സമിതി ചർച്ചയിൽ പറഞ്ഞു . കൂടാതെ വിസ മെസ്സേജ് ഓൺലൈൻ വഴി ചെയ്യുവാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും യാത്ര സമിതി എയർ ഇന്ത്യ മാനേജ്‌മെന്റിനോട് അഭ്യർത്ഥിച്ചു.

airindia-yathrameeting-1

തിരുവനന്തപുരത്തേക്ക് ബഹ്‌റൈനിൽ നിന്നു എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസ് പുനഃസ്ഥാപിക്കുന്നത്തിനുള്ള സാധ്യതയും ബഹ്‌റൈൻ മംഗലാപുരം സർവീസ് കേരളത്തിലേക്ക് കണക്ട് ചെയ്യാനുള്ള നിർദ്ദേശവും കൂടിക്കാഴ്ചയിൽ ഉൾപ്പെട്ടിരുന്നു. യാത്ര സമിതി അഡ്‌വൈസർ കെ.ടി. സലിം, ജനറൽ കൺവീനർ അജി ഭാസി, ട്രെഷറർ സുനിൽ തോമസ് റാന്നി , കോർഡിനേറ്റർ ബദറുദ്ധീൻ പൂവാർ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

English summary
Air india mangement commity meeting on ticket rate and deadbody carrying
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X