കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാന നിമിഷം ചില മാറ്റങ്ങള്‍; രണ്ടു വിമാനങ്ങള്‍ ഇല്ല, പ്രവാസികളുടെ ടിക്കറ്റ് നിരക്ക് ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ കാരണം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ വ്യാഴാഴ്ച മുതല്‍ എത്തുകയാണ്. യുഎഇയില്‍ നിന്ന് രണ്ടു വിമാനങ്ങളാണ് നളെ പുറപ്പെടുന്നത്. ഉച്ചയ്ക്ക് 2.10നും വൈകീട്ട് 4.15നും. രണ്ടു വിമാനങ്ങളിലായി യുഎഇയില്‍ നിന്ന് 350ഓളം പേര്‍ കേരളത്തിലെത്തും.

Recommended Video

cmsvideo
indian embassy reveals details about flight for expats | Oneindia Malayalam

അതേസമയം, വ്യാഴാഴ്ച പുറപ്പെടേണ്ട രണ്ടു വിമാനങ്ങളുടെ ഷെഡ്യൂളില്‍ മാറ്റം വരുത്തി. ഖത്തറില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും പുറപ്പെടേണ്ട വിമാനങ്ങളാണ് യാത്ര മാറ്റിയത്. ഈ വേളയില്‍ എല്ലാവരും അന്വേഷിക്കുന്നത് യാത്രാ നിരക്ക് സംബന്ധിച്ചാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ....

യുഎഇയില്‍ നിന്നുള്ള വിമാന സമയം

യുഎഇയില്‍ നിന്നുള്ള വിമാന സമയം

ദുബായ്-കോഴിക്കോട്, അബുദാബി-കൊച്ചി വിമാനങ്ങളാണ് വ്യാഴാഴ്ച യുഎഇയില്‍ നിന്ന് പുറപ്പെടുക. ആദ്യത്തേത് 2.10നും രണ്ടാമത്തേത് 4.15നുമാണ് പുറപ്പെടുന്നത്. ദുബായ് വിമാനത്തില്‍ 170 പേരുണ്ടാകും. അബുദാബി വിമാനത്തില്‍ 177 പേരുണ്ടാകുമെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.

അഞ്ച് മണിക്കൂര്‍ മുമ്പ്

അഞ്ച് മണിക്കൂര്‍ മുമ്പ്

യുഎഇയിലെ ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും തയ്യാറാക്കിയ പട്ടിക പ്രകാരമാണ് ടിക്കറ്റ് അനുവദിച്ചത്. ടിക്കറ്റ് ലഭിച്ചവര്‍ക്ക് മാത്രമേ വിമാനത്താവളത്തിന് അകത്തേക്ക് പ്രവേശനമുണ്ടാകൂ. അഞ്ച് മണിക്കൂര്‍ മുമ്പ് യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇവിടെ വൈദ്യ പരിശോധനയുണ്ടാകും.

സൗദി വിമാനം മാറ്റി

സൗദി വിമാനം മാറ്റി

അതേസമയം, സൗദിയില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെടേണ്ട വിമാന സര്‍വീസ് മാറ്റിവച്ചുവെന്നാണ് വിവരം. സര്‍വീസ് മറ്റൊരു ദിവസം നടത്തും. ഇക്കാര്യം റിയാദ് എംബസി വൃത്തങ്ങള്‍ അറിയിക്കും. സൗദി-കരിപ്പൂര്‍ വിമാന സര്‍വീസ് മാറ്റിയെന്ന കാര്യം മലപ്പുറം ജില്ലാ കളക്ടറാണ് അറിയിച്ചത്.

ദോഹ കൊച്ചി വിമാനവും മാറ്റി

ദോഹ കൊച്ചി വിമാനവും മാറ്റി

ഖത്തറില്‍ നിന്ന് കൊച്ചിയിലേക്ക് വ്യാഴാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്ന വിമാന സര്‍വീസ് മാറ്റിവച്ചു. ഈ സര്‍വീസ് ശനിയാഴ്ച നടത്തും. വ്യാഴാഴ്ച രാത്രി 10.45ന് കൊച്ചിയിലെത്തേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസാണ് മാറ്റിയത്. വിമാന ജീവനക്കാരുടെ വൈദ്യ പരിശോധന വൈകുന്നതാണ് കാരണമെന്ന് അറിയുന്നു.

യാത്രക്കാരുടെ എണ്ണം കുറച്ചു

യാത്രക്കാരുടെ എണ്ണം കുറച്ചു

നേരത്തെ ഓരോ വിമാനത്തില്‍ 200 പേരെ കൊണ്ടുവരുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഇതില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പരമാവധി 170 പേരെ മാത്രമേ ഒരു വിമാനത്തില്‍ കൊണ്ടുവരൂ എന്നാണ് പുതിയ വിവരം. സാമൂഹിക അകലം പാലിക്കുക എന്ന ലക്ഷ്യത്തോടെയാണിത്.

യുഎഇ, ഖത്തര്‍ ടിക്കറ്റ് നിരക്ക് ഇങ്ങനെ

യുഎഇ, ഖത്തര്‍ ടിക്കറ്റ് നിരക്ക് ഇങ്ങനെ

അബുദാബി-കൊച്ചി വിമാനത്തിന് 15000 രൂപയാണ് ടിക്കറ്റ് നിരക്ക്. ദുബായ് കൊച്ചി വിമാനത്തിന് 13000 രൂപയും ദുബായ് കോഴിക്കോട് വിമാനത്തിന് 15000 രൂപയുമാണ് നിരക്ക്. ദോഹ കൊച്ചി 16000 രൂപയും ദോഹ തിരുവനന്തപുരം 17000 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.

മറ്റു രാജ്യങ്ങളില്‍ നിന്നുള്ള നിരക്ക്

മറ്റു രാജ്യങ്ങളില്‍ നിന്നുള്ള നിരക്ക്

കുവൈത്തില്‍ നിന്ന് കൊച്ചിയിലേക്കും കോഴിക്കോടേക്കും 19000 രൂപയാണ് നിരക്ക്. ബഹ്‌റൈനില്‍ നിന്ന് കോഴിക്കോടേക്ക് 16000 രൂപയും കൊച്ചിയിലേക്ക് 17000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മസ്‌ക്കത്ത് കൊച്ചി വിമാനത്തിന് 14000 രൂപയാണ് ടിക്കറ്റ് വില. ക്വാലാലംപൂര്‍ കൊച്ചി 15000 രൂപയാണ്. ലണ്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് 50000 രൂപയും അമേരിക്കയില്‍ നിന്ന് ഒരു ലക്ഷവുമാണ് ടിക്കറ്റ് നിരക്ക്.

കേന്ദ്രമന്ത്രി പറഞ്ഞത്

കേന്ദ്രമന്ത്രി പറഞ്ഞത്

നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ യാത്രാ ചെലവ് സ്വന്തമായി വഹിക്കണമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. രാജ്യത്തെത്തിയാല്‍ എല്ലാവരും 14 ദിവസം ക്വാറന്റൈനിലാകും. സൗകര്യങ്ങള്‍ സംസ്ഥാനങ്ങളാണ് ഒരുക്കുക. ആദ്യ ആഴ്ചയില്‍ എയര്‍ ഇന്ത്യ മാത്രമാകും സര്‍വീസ് നടത്തുക. തൊട്ടടുത്ത ആഴ്ച സ്വകാര്യ വിമാന കമ്പനികളെയും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

പരിശോധനകള്‍ ഇങ്ങനെ

പരിശോധനകള്‍ ഇങ്ങനെ

കൊറോണ രോഗമില്ലെന്ന് ഉറപ്പുള്ളവരെ മാത്രമേ നാട്ടിലേക്ക് കൊണ്ടുവരൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുറപ്പെടുന്നതിന് മുമ്പ് പരിശോധന നടത്തും. നാട്ടിലെത്തിയാലും വൈദ്യ പരിശോധന നടത്തും. 14 ദിവസം ക്വാറന്റൈനിലിരിക്കണം. രോഗമില്ലെന്ന് ഉറപ്പായാല്‍ വീട്ടിലേക്ക് തിരിക്കാം. ആദ്യഘത്തില്‍ പ്രയാസം നേരിടുന്നവരെയാണ് പരിഗണിക്കുക. രണ്ടാംഘട്ടത്തില്‍ ബാക്കിയുള്ളവരെയും.

ഒരാഴ്ചക്കിടെ 14800 പേര്‍

ഒരാഴ്ചക്കിടെ 14800 പേര്‍

13 രാജ്യങ്ങളില്‍ നിന്നായി ഒരാഴ്ചക്കിടെ 64 വിമാന യാത്രകളാണ് നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. 14800 പേരെ ഒരാഴ്ചക്കിടെ നാട്ടിലെത്തിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ജിസിസി രാജ്യങ്ങള്‍ക്ക് പുറമെ, അമേരിക്ക, ബ്രിട്ടന്‍, സിംഗപ്പൂര്‍, മലേഷ്യ, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നും സര്‍വീസുണ്ട്.

കൂടുതല്‍ പേര്‍ കേരളത്തിലേക്ക്

കൂടുതല്‍ പേര്‍ കേരളത്തിലേക്ക്

കൂടുതല്‍ പ്രവാസികള്‍ കേരളത്തിലേക്കാണ് എത്തുക. 15 സര്‍വീസുകളാണ് കേരളത്തിലേക്ക് തീരുമാനിച്ചിട്ടുള്ളത്. 11 എണ്ണം തമിഴ്‌നാട്ടിലേക്കും ഏഴെണ്ണം മഹാരാഷ്ട്രയിലേക്കും സര്‍വീസുണ്ട്. ട്രാവല്‍സ് വഴി ടിക്കറ്റ് ലഭിക്കില്ല. എംബസി വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ടിക്കറ്റ് കിട്ടൂ. എംബസി തയ്യാറാക്കി നല്‍കുന്ന പട്ടിക പ്രകാരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസുകളില്‍ നിന്നാണ് ടിക്കറ്റ് ലഭിക്കുക.

ബിജെപിയെ വട്ടംകറക്കി സഖ്യകക്ഷികള്‍; ബിപിഎഫിന് പിന്നാലെ അത്തേവാലയും, ശിവസേന പോയപ്പോള്‍...ബിജെപിയെ വട്ടംകറക്കി സഖ്യകക്ഷികള്‍; ബിപിഎഫിന് പിന്നാലെ അത്തേവാലയും, ശിവസേന പോയപ്പോള്‍...

വമ്പന്‍ പ്രഖ്യാപനവുമായി യെഡിയൂരപ്പ; 5000 രൂപ ധനസഹായം, വൈദ്യുതി ബില്ലില്‍ ഇളവ്, മദ്യം വിലകൂട്ടിവമ്പന്‍ പ്രഖ്യാപനവുമായി യെഡിയൂരപ്പ; 5000 രൂപ ധനസഹായം, വൈദ്യുതി ബില്ലില്‍ ഇളവ്, മദ്യം വിലകൂട്ടി

ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനം പറന്നു; ഇങ്ങനെ ഒന്ന് ആദ്യം, ബ്രെയ്ന്‍ സ്‌ട്രോക്ക് രോഗിയുമായിദുബായില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനം പറന്നു; ഇങ്ങനെ ഒന്ന് ആദ്യം, ബ്രെയ്ന്‍ സ്‌ട്രോക്ക് രോഗിയുമായി

English summary
Air India ticket fare for stranded Indians; details here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X