കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ടിക്കറ്റിന് പൊള്ളുന്ന വില, പ്രവാസികള്‍ക്ക് തിരികെ പോകാന്‍ ഒരാഴ്ചത്തേക്ക് ടിക്കറ്റില്ല

  • By ഭദ്ര
Google Oneindia Malayalam News

കൊച്ചി: അവധി കഴിഞ്ഞ് ഗര്‍ഫിലേക്ക് തിരിച്ച് പോകാന്‍ ഒരുങ്ങുന്ന പ്രവാസികളെ പിഴിഞ്ഞ് വിമാന കമ്പനികള്‍. ഉത്സവസീസണ്‍ കഴിഞ്ഞതോടെ ടിക്കറ്റിന് നാലിരട്ടിയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. സൗദി സെക്ടറിലേക്കാണ് ചാര്‍ജ് കുത്തനെ കൂട്ടിയിരിക്കുന്നത്.

ഓണം, ബക്രീദ് അവധിയ്ക്ക് നാട്ടില്‍ എത്തിയ പ്രവാസികള്‍ക്ക് സ്‌കൂള്‍ അവധികഴിഞ്ഞ് തിരികെ പോകേണ്ട സമയത്താണ് ടിക്കറ്റിന് ചാര്‍ജ് കൂട്ടിയത്. പതിനായിരം മുതല്‍ പതിനെട്ടായിരം വരെയുണ്ടായിരുന്ന സൗദി സെക്ടറിലെ ടിക്കറ്റുകള്‍ക്ക് 60,000 ത്തിന്റെ മുകളിലാണ് ഇപ്പോള്‍ നിരക്ക്.

 airindia

യുഎഇ ടിക്കറ്റ് നിരക്കുകയും വര്‍ധിപ്പിച്ചു. ആറായിരവും ഏഴായിരവും ഉണ്ടായിരുന്ന ടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ 20,000 ത്തിന് മുകളിലാണ് നിരക്ക്. പൊള്ളുന്ന വില കൊടുത്താലും ടിക്കറ്റ് കിട്ടാന്‍ ഇല്ലെന്നാണ് അടുത്ത പ്രശ്‌നം. അടുത്ത രണ്ടാഴ്ചത്തേക്കുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ തന്നെ കൂടിയ വിലയില്‍ ബുക്കിങ് ആയി കഴിഞ്ഞു. മംഗലാപുരത്തും കോയമ്പത്തൂരും ഇതേ രീതിരിയില്‍ തന്നെ ടിക്കറ്റ് നിരക്ക് കൂട്ടിയിട്ടുണ്ട്.

English summary
Air tickets to get more expensive this week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X