കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജ്മാന്‍: കെട്ടിടങ്ങളില്‍ സിസിടിവി ക്യാമറ നിര്‍ബന്ധമാക്കുന്നു

  • By Sandra
Google Oneindia Malayalam News

അജ്മാന്‍: അജ്മാനിലെ എല്ലാ കെട്ടിടങ്ങളിലും സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമാക്കുന്നു. ഒക്ടോബര്‍ മാസം മുതല്‍ പുതിയ നിമയം നിലവില്‍ വരുമെന്ന് അജ്മാന്‍ പോലീസ് അറിയിച്ചു. സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി എല്ലാ വാണിജ്യ കേന്ദ്രങ്ങളും വീടുകളും സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് നിര്‍ദ്ദേശം.

അജ്മാന്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ കൈക്കൊണ്ട് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവെന്ന് അജ്മാന്‍ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ സുല്‍ത്താന്‍ അല്‍ നുഐമി പറഞ്ഞു. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍, കെട്ടിട ഉടമകള്‍, കണ്‍സള്‍ട്ടന്റ്‌സ് എന്നിവരെ വിളിച്ച് പ്രസ്തുത തീരുമാനം അറിയിക്കും. അതിന് ശേഷമായിരിക്കും നിയമം നടപ്പിലാക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുക.

camera

എന്നാല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പോലീസ് തയ്യാറാക്കിവരികയാണ്. ക്യാമറയുടെ ഗുണമേന്മ, ക്യാമറ വാങ്ങുന്നതിനുള്ള നടപടികള്‍ എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് അറിയിക്കും. സര്‍ക്കാര്‍ അംഗീകൃത ഔട്ട്‌ലറ്റുകള്‍ വഴി വാങ്ങണമെന്നും, നിലവാരം പുലര്‍ത്തുന്നതായിരിക്കണമെന്നും പോലീസ് വ്യക്തമാക്കുന്നു.

English summary
Ajman make compulsory CCTV installation in residential and commercial buildings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X