കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍ ജലീല ഫൗണ്ടേഷന് കെഫ് കമ്പനി ഒരു കോടി ദിര്‍ഹം സംഭാവന ചെയ്തു.

Google Oneindia Malayalam News

ദുബായ്: യുഎഇ ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനി കെഫ് കമ്പനി ലിമിറ്റഡ് അല്‍ ജലീല ഫൗണ്ടേഷന് ഒരു കോടി ദിര്‍ഹം സംഭാവന നല്‍കി. ആരോഗ്യ ചികിത്സാ രംഗത്ത് സമൂലമായ മാറ്റം വരുത്തുക ലക്ഷ്യം വെച്ചുള്ള ആഗോള ജീവകാരുണ്യ സംഘടനയാണ് ജലീല ഫൗേഷന്‍. അര്‍ബുദം, അമിത ഭാരം, ഹൃദ്രോഗം, പ്രമേഹം, മാനസികാരോഗ്യം തുടങ്ങിയ മേഖലകളില്‍ ഗൗരവമായ പഠനങ്ങള്‍ നടത്താന്‍ ജലീല ഫൗേഷന് താങ്ങായി നില്‍ക്കാന്‍ കെഫ് കമ്പനിയുടെ സംഭാവന ഉപകരിക്കും.

ആഗോള സാമൂഹിക ശൃംഖലകളില്‍ പരസ്പരം സഹകരിക്കാനും ആരോഗ്യ ക്ഷേമകാര്യങ്ങളില്‍ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിടാനും ഇരുകൂട്ടരും ധാരണയിലെത്തി. അല്‍ ജലീല ഫൗേഷന്റെ മഹത്തായ ലക്ഷ്യത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് കെഫ് കമ്പനി ലിമിറ്റഡ് ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കൊള്ളന്‍ പറഞ്ഞു. മെഡിക്കല്‍ വിദ്യാഭ്യാസം, ഗവേഷണം എന്നീ മേഖലകളില്‍ ആഗോളതലത്തില്‍ തന്നെ മാറ്റങ്ങള്‍ വരുത്തും. ആരോഗ്യ ചികിത്സാ മേഖലയിലെ നവീകരണ രംഗത്ത് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ്‌ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടുകളെ ഫൈസല്‍ അഭിനന്ദിച്ചു.

kef

ജലീല ഫൗേഷന്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. യു എ ഇയിലെ ആദ്യത്തെ സ്വതന്ത്ര ബഹുമുഖ മെഡിക്കല്‍ റിസര്‍ച്ച് സെന്ററാണിത്.
2016ല്‍ ദുബായ് ഹെല്‍ത് കെയര്‍ സിറ്റിയില്‍ ശാസ്ത്രജ്ഞരെ പങ്കെടുപ്പിച്ച് സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്. അല്‍ ജലീല ഫൗേഷനും ഫൈസല്‍ ആന്റ് ശബാന ഫൗഷനും ആഗോള ജീവകാരുണ്യ മേഖലയിലും മെഡിക്കല്‍ വിദ്യാഭ്യാസ ഗവേഷണ മേഖലയിലും പങ്കാളികളാകുവാന്‍ തീരുമാനിച്ചതായി കെഫ് കമ്പനി വൈസ് ചെയര്‍പേഴ്‌സണ്‍ ശബാന ഫൈസല്‍ പറഞ്ഞു. അടിസ്ഥാന സൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബഹുമുഖ സംരംഭമാണ് കെഫ് ഹോള്‍ഡിംഗ്. സുരക്ഷിതവും പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ എഞ്ചിനിയറിംഗാണ് കമ്പനി വിഭാവനം ചെയ്യുന്നത്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി വ്യാവസായിക ഉദ്യാനത്തില്‍ 650 കോടി രൂപയുടെ ഫാക്ടറിയാണ് കെഫ് നിര്‍മിച്ചിരിക്കുന്നത്.

നിലവില്‍ ഇന്ത്യ, മധ്യപൗരസ്ത്യദേശം, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ കമ്പനിക്ക് ശാഖകളുണ്ട്. കെഫ് ഇന്‍ഫ്ര, കെഫ് ഹെല്‍ത്, കെഫ് എജ്യുക്കേഷന്‍, കെഫ് അഗ്രി, കെഫ്‌മെറ്റല്‍സ്, കെഫ് ഇന്‍വസ്റ്റ്‌മെന്റ് എന്നിങ്ങനെ ആറ് ഭാഗങ്ങളിലായാണ് കമ്പനിയുടെ പ്രവര്‍ത്തനം. ഗുണപരവും സുസ്ഥിരവും ഉല്‍പാദന ക്ഷമവുമായ ഫല പൂര്‍ത്തീകരണമാണ് കെഫ് ഹോള്‍ഡിംഗ് ആഗ്രഹിക്കുന്നതെന്നും ഫൈസല്‍ കൂട്ടിച്ചേര്‍ത്തു.

English summary
Al- Jalil kef Foundation,the company donated a million dirhams .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X