കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലോക്ക് ചെയിൻ വഴി സർട്ടിഫൈഡ് ഡയമണ്ട് വിൽപനയുമായി അൽകാസിർ ഗ്രൂപ്പ്

  • By തൻവീർ
Google Oneindia Malayalam News

ദുബായ്: ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സർട്ടിഫൈഡ് ഡയമണ്ട് വിപണനം ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന അൽ കാസിർ ഗ്രൂപ്പ് ആരംഭിച്ചു. ഷെയ്ഖ് അഹമ്മദ് ബിൻ ഒബെയ്ദ് അൽ മക്തൂമിന്റെ പ്രൈവറ്റ് ഓഫിസുമായി ചേർന്നുള്ള സംരംഭമാണിത്. ഡയമണ്ട് വിപണന രംഗത്ത് ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ ആദ്യമായി ഉപയോഗിക്കുന്ന സംരംഭമാണിതെന്ന പ്രത്യേകതയുമുണ്ട്.

ക്രിപ്റ്റോകറൻസിക്കു പിന്നിൽ പ്രവർത്തിക്കുന്ന ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ സർക്കാർ, സാമ്പത്തിക സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങിയ ഇടങ്ങളിൽ കൂടുതൽ വ്യാപിക്കുകയാണെന്ന് അൽ കാസിർ ഗ്രൂപ്പ് ഡയറക്ടർ ഡോ. അമിത് ലഖൻപാൽ പറഞ്ഞു. എന്നാൽ ക്രിപ്റ്റോ കറൻസികൾക്കുണ്ടാകുന്ന മൂല്യവ്യതിയാനവും മറ്റു പ്രശ്നങ്ങളുമില്ലാത്ത പകരം സംവിധാനമാണ് ആലോചിക്കുന്നത്. ഇന്ത്യൻ ജെമ്മോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫൈ ചെയ്ത യഥാർഥ ഡയമണ്ടുകൾ ലോകത്ത് ആദ്യമായി ഡിജിറ്റൽ സ്വത്ത് (ക്രിപ്റ്റോ അസറ്റ്) എന്ന നിലയിൽ വിപണനം നടത്തുന്ന പദ്ധതിയാണിതെന്ന് അദ്ദേഹം പറഞ്ഞു.

alkasir

ലോകത്താകമാനമായി ആയിരം സ്റ്റോറുകൾ ആരംഭിക്കാനാണു കമ്പനി പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ട പബ്ലിക് പബ്ലിക് ട്രേഡിങ് ഓഗസ്റ്റ് 21നും 24നും ഇടയ്ക്കു നടക്കുമെന്നും അദ്ദേഹം അറിയിച്ചു. വിപണനവുമായി ബന്ധപ്പെട്ട് കമ്പനി ഇനിഷ്യൽ ക്രിപ്റ്റോ അസറ്റ് ഓഫറിങ് നടത്തുന്നുണ്ട്. കമ്പനിയുടെ ഓൺലൈൻ ഷോപ്പിങ് പോർട്ടൽ വഴി ക്രിപ്റ്റോ അസറ്റുകൾ വാങ്ങാം. 250 ഡോളർ മുതൽ 250,000 ഡോളർവരെയാണു വില.

English summary
alkasir group in dubai with certified diamond business
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X