കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശീതീകരണ സംവിധാനമില്ലാത്ത വാഹനങ്ങള്‍ ഇനി റോഡിലിറക്കേണ്ട; ഖത്തര്‍ ഗതാഗത വകുപ്പ്‌

Google Oneindia Malayalam News

ഖത്തര്‍: ബസ്സുകളിലും വാനുകളിലും എയര്‍കണ്ടീഷന്‍ സംവിധാനമില്ലെങ്കില്‍ അത്തരം വാഹനങ്ങളുടെ റോഡ് പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടതില്ലെന്ന് ഖത്തര്‍ ഗതാഗത വകുപ്പ് തീരുമാനിച്ചു. പുതിയ നിയമം അടുത്തമാസം ( ജുലൈ) ഒന്ന് മുതല്‍ നിലവില്‍ വരും. പത്തോ അധിലധികമോ ആളുകളെ കയറ്റുന്ന വാഹനങ്ങള്‍ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. നിര്‍മ്മാണ മേഖലയിലും മറ്റും ജോലി ചെയ്യുന്ന ആയിരക്കണക്കിന് സാധാരണ തൊഴിലാളികള്‍ക്ക് നിയമം കൂടുതല്‍ ആശ്വാസമേകും.

തൊഴിലാളികളെ ജോലി സ്ഥലങ്ങളില്‍ കൊണ്ടു വിടാനും തിരിച്ചെടുക്കുവാനും ഉപയോഗിക്കുന്ന ബസ്സുകളില്‍ സാധാരണ ഗതിയില്‍ ശീതീകരണ സംവിധാനം ഉണ്ടാവാറില്ല. മണിക്കൂറുകളോളം റോഡില്‍ ചൂടു സഹിച്ച് യാത്ര ചെയ്യാനാണ് ഇത്തരക്കാരുടെ വിധി. എന്നാല്‍ പുതിയ നിയമം ഇവര്‍ക്ക് ഏറെ ഗുണം ചെയ്യും. ശീതീകരണം സംവിധാനം ഏര്‍പ്പെടുത്തുന്നതിന് പുറമെ മുന്‍ ഗ്ലാസും ഡ്രൈവറുടെ ഇരു സൈഡ് ക്ലാസുകളും ഒഴിച്ചുള്ള ഭാഗങ്ങളില്‍ കൂളിംങ് സ്റ്റിക്കര്‍ പതിപ്പിക്കണമെന്നും ഗതാഗത വകുപ്പിന്റെ പുതിയ നിയമത്തില്‍ പറയുന്നു.

bus

വാഹനത്തിന്റെ പിറകില്‍ റിഫ്ളക്ടിങ് സ്റ്റിക്കര്‍ പതിപ്പിക്കുക, കൂടുതല്‍ ആളുകളെ കയറ്റിപ്പോകുന്ന വാഹനങ്ങളുടെ മുകളില്‍ മഞ്ഞ നിറത്തിലുള്ള ബീക്കണ്‍ ലൈറ്റ് സ്ഥാപിക്കുക തുടങ്ങി യാത്രക്കാരുടെ സുരക്ഷയ്ക്കായുള്ള ആറോളം മാനദണ്ഡങ്ങളാണ് പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവസാന തിയ്യതിക്ക് മുന്‍പ് പുതിയ വ്യവസ്ഥകള്‍ വാഹനങ്ങളില്‍ ഉറപ്പുവരുത്തണമെന്ന് വാഹന ഉടമകള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
Qatar: All buses, mini vans must be air-conditioned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X