കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിലും പണിമുടക്കോ? ഒക്ടോബര്‍ 26ന് എല്ലാ സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളും അടച്ചിടും!

ദുബായിലും പണിമുടക്കോ? ഒക്ടോബര്‍ 26ന് എല്ലാ സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളും അടച്ചിടും!

  • By Desk
Google Oneindia Malayalam News

ദുബായ്: ഒക്ടോബര്‍ 26ന് ദുബായിലെ എല്ലാ ഗവണ്‍മെന്റ് സേവന കേന്ദ്രങ്ങളും അടച്ചിടും. മലായളികള്‍ പോയി ഇവിടെയും പണിമുടക്ക് തുടങ്ങിയെന്ന് കരുതിയവര്‍ക്ക് തെറ്റി. ദുബായ് ഭരണകൂടം ഒരുക്കിയ സ്മാര്‍ട്ട് സേവനങ്ങള്‍ ഉപയോഗിക്കാന്‍ ജനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ 'പണിമുടക്ക്'. അന്നേദിവസം പണിടപാടുകള്‍ ആവശ്യമായതും അല്ലാത്തതുമായ സര്‍ക്കാര്‍ സേവനങ്ങള്‍ സര്‍വീസ് സെന്ററുകളിലെ കൗണ്ടറുകളില്‍ നിന്ന് ലഭിക്കുകയില്ല. പകരം സ്വന്തം സ്മാര്‍ട്ട് ഫോണോ കംപ്യൂട്ടറോ ഉപയോഗിച്ച് ഓണ്‍ലൈനായി വേണം സേവനങ്ങള്‍ ലഭ്യമാക്കാന്‍.

ദുബായ് ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തന്നെയാണ് 'സേവന കേന്ദ്രങ്ങളില്ലാത്ത ഒരു ദിവസം' എന്ന ആശയം പ്രഖ്യാപിച്ചത്. ദുബയ് ഭരണകൂടം വിസ സേവനങ്ങളടക്കം സ്മാര്‍ട്ട് ആക്കിയിട്ടുണ്ടെങ്കിലും സ്വദേശികളും പ്രവാസികളുമായ ഏറെ പേരും അവ ഉപയോഗിക്കാന്‍ മടിച്ചു നില്‍ക്കുന്നതിനെ തുടര്‍ന്നാണ് നടപടി. ദുബായ് ധനകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ മറ്റ് വകുപ്പുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. അതേസമയം, ഉപഭോക്താക്കള്‍ നേരിട്ട് ഹാജരാവല്‍ അനിവാര്യമായ സേവനങ്ങള്‍ അന്നും ലഭ്യമാക്കും.

dubai

സ്മാര്‍ട്ട് സേവനങ്ങള്‍ ജനകീയമാക്കുന്നതിനുള്ള ഈ പദ്ധതി വന്‍ വിജയമാക്കാന്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ഒറ്റക്കെട്ടായി തീരുമാനിച്ചതായി ധനകാര്യമന്ത്രാലയം ഡയരക്ടര്‍ ജനറല്‍ അബ്ദുല്‍റഹ്മാന്‍ സാലിഹ് അല്‍ സാലിഹ് പറഞ്ഞു. ഇതാദ്യമായാണ് ഇത്തരമൊരു പദ്ധതി ദുബയില്‍ നടപ്പാക്കുന്നത്. സ്മാര്‍ട്ട് സേവനങ്ങള്‍ ഉപയോഗിക്കുന്നത് ജനങ്ങളുടെ ആദ്യ ചോയ്‌സ് ആയി മാറുന്നതുവരെ ഓരോ വര്‍ഷവും ഇത്തരം സര്‍വീസ് സെന്ററുകളില്ലാത്ത ദിനം ആചരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആവശ്യമെങ്കില്‍ ഇത്തരം ദിനങ്ങളുടെ എണ്ണവും കൂട്ടും.

2021ഓടെ ദുബായ് ഭരണകൂടത്തിന്റെ സേവനങ്ങളില്‍ സാധ്യമായവയെല്ലാം സ്മാര്‍ട്ടാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി. സ്മാര്‍ട്ട് സേവനങ്ങള്‍ ജനങ്ങളുടെ സമയവും അധ്വാനവും പണവും ലാഭിക്കുമെന്ന് മാത്രമല്ല, യാത്രകള്‍ ഒഴിവാക്കാനും അതുവഴി ഇന്ധനം ലാഭിക്കാനും അന്തരീക്ഷത്തിലെ കാര്‍ബണ്‍ അളവ് കുറയ്ക്കാനും സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

dubai

ദുബായ് നൗ പോലുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്താല്‍ ഒരു വിധം എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഇതുവഴി ലഭിക്കുമെന്ന് ധനകാര്യ മന്ത്രാലയം എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ജമാല്‍ ഹാമിദ് അല്‍ മര്‍രി പറഞ്ഞു. ഈ ദിവസം എല്ലാവരും ഡിജിറ്റല്‍ സേവനം ഉപയോഗിക്കാന്‍ തയ്യാറാവുകയും അത്തരമൊരു സംസാകാരം വളര്‍ത്തിയെടുക്കുകയും ചെയ്താല്‍ മാത്രമേ ഭരണകൂടത്തിന്റെ ഈ ശ്രമങ്ങള്‍ വിജയത്തിലെത്തുകയുള്ളൂ എന്നും ഇക്കാര്യത്തില്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിനായി എല്ലാവരും ആവശ്യമായ ഒരുക്കങ്ങള്‍ നടത്തണം. സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമല്ലാത്ത സര്‍ക്കാര്‍ സേവനങ്ങള്‍ സര്‍വീസ് സെന്ററുകളല്‍ നിന്ന് അന്നേദിവസവും ലഭിക്കും.
English summary
His Highness Sheikh Mohammed bin Rashid Al Maktoum, Vice-President and Prime Minister of the UAE and Ruler of Dubai,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X