കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹ്‌റൈന്‍: വിവാഹ വസ്ത്രം ധരിച്ചു; വധുവിന് ഗ്രാന്റ് മോസ്‌കില്‍ പ്രവേശനം നിഷേധിച്ചു

  • By Jisha
Google Oneindia Malayalam News

മനാമ: വിവാഹ വസ്ത്രം ധരിച്ച് മക്കയിലെ ഗ്രാന്‍സ് മോസ്‌കില്‍ കയറാന്‍ ശ്രമിച്ച തനിക്ക് പ്രവേശനം നിഷേധിച്ചുവെന്ന ആരോപണവുമായി യുവതി. അറബ് വംശജയായ യുവതിയുടേതാണ് ആരോപണം. ഇസ്ലാം മതസ്ഥര്‍ പ്രാര്‍ത്ഥിക്കുന്ന മക്കയിലെ കഅബയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ദമ്പതികള്‍ ഒരുമിച്ചെത്തി ആവശ്യപ്പെട്ടെങ്കിലും പ്രവേശിക്കാന്‍ അനുമതി നല്‍കിയില്ലെന്നും ആരോപണമുണ്ട്. പ്രവേശനം തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥന്‍ വിവാഹ വസ്ത്രം ധരിച്ച് കആബയ്ക്കുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്നും ആദ്ധ്യാത്മിക കാര്യങ്ങള്‍ നിര്‍വ്വഹിക്കുമ്പോള്‍ വിവാഹ വല്ത്രം ധരിക്കാന്‍ പാടില്ലെന്നും ഇദ്ദേഹം ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

എന്നാല്‍ താന്‍ ബുര്‍ഖ ഉപയോഗിച്ച് മുഖവും ശിരസ്സും മറച്ചിരുന്നുവെന്നും ഹറാമായ കാര്യങ്ങളൊന്നും ചെയ്തിരുന്നില്ലെന്നും യുവതി ചൂണ്ടിക്കാണിക്കുന്നു. ഗ്രാന്റ് മോസ്‌കിനുള്ളില്‍ പ്രവേശിക്കാനുള്ള യുവതിയുടെ ആഗ്രഹം നടപ്പിലാക്കാന്‍ അനുവദിക്കാത്ത ഗാര്‍ഡിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. നിയമാനുസൃതം ഗ്രാന്റ് മോസ്‌കില്‍ പ്രവേശിക്കാനെത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ നടപടി നേരത്തേയും ചര്‍ച്ചയായിരുന്നു.

marriage

നേരത്തെ ബൈക്കുമായി ഗാന്റ് മോസ്‌കിനുള്ളില്‍ പ്രവേശിക്കാന്‍ ശ്രമിച്ചയാളെ വിലക്കിയിരുന്നു. സൈക്കിള്‍ മോഷ്ടിച്ചതായതിനാലാണ് പുറത്ത് ഉപേക്ഷിച്ച് പള്ളിക്കുള്ളിലേക്ക് പ്രവേശിക്കാന്‍ ഉടമ തയ്യാറാവാത്തതെന്നാണ് ഗാര്‍ഡ് ഉന്നയിച്ച വാദം. ബൈക്ക് പള്ളിക്കുള്ളിലേക്ക് പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നറിയിച്ച സുരക്ഷാ ജീവനക്കാരന്‍ ഇക്കാര്യം വിശദീകരിക്കുകയും ചെയ്തു.

English summary
Allegation over bride refused entry into Makkah’s Grand Mosque
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X