കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍മനാര്‍ കായികമേള സമാപിച്ചു: മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് പരിപാടി സംഘടിപ്പിച്ചത് അല്‍മനാർ

  • By Desk
Google Oneindia Malayalam News

ദുബായ്: അല്‍ബറാഹ അല്‍മനാര്‍ സെന്റര്‍ മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കായി ദുബായ് സ്‌കോളര്‍ പ്രൈവറ്റ് സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് മീറ്റിന് വര്‍ണാഭമായ പരിസമാപ്തി കുറിച്ചു. മീറ്റില്‍ ഗ്രീന്‍ഗ്രൂപ്പ്, ബ്ലൂഗ്രൂപ്പ്, റെഡ്ഗ്രൂപ്പ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ മത്സരങ്ങളാണ് നടന്നത്.

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹനന്‍ റഹിം (സബ്ജൂനിയര്‍), ഹമീം ഇജാസ് (ജൂനിയര്‍), ആദില്‍ നസീം (സീനിയര്‍) എന്നിവരും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹിബ മുനീര്‍ (സബ്ജൂനിയര്‍), ഹിസ്ബ സൈനബ് (ജൂനിയര്‍), ഫര്‍ഹ അക്ബര്‍ (സീനിയര്‍) എന്നിവരും വ്യക്തികത മെഡലിന് അര്‍ഹരായി. നാല്പത്തൊന്ന് വിഭാഗങ്ങളില്‍ നാനൂറ് വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു.

 sportsmeetdubai-

ആണ്‍കുട്ടികളുടെ മത്സരത്തിന് എ.ടി.പി കുഞ്ഞിമുഹമ്മദ്, യൂസഫ് താനാളൂര്‍. അബ്ദുല്‍ നസീര്‍ പി.എ, റിസ മിസ്രി, അഷറഫ് പി.കെ, ജാബിര്‍ കൊല്ലം, റഷീദ്, ഷാനവാസ്, വീരാന്‍കുട്ടി എന്നിവരും പെണ്‍കുട്ടികളുടെ മത്സരത്തിന് ജിന്‍സി അബ്ദുല്‍ നസീര്‍, ഷാംലീന, സുമയ്യ മുനീര്‍, ഷഫീന ഇബ്രാഹിം, നജ അബ്ദുല്‍ നസീര്‍, ഷമീഹ സുലൈമാന്‍ എന്നിവരും നേതൃത്വം നല്‍കി. അല്‍മനാര്‍ സെന്റര്‍ പ്രസിഡണ്ട് വി.കെ സകരിയ ട്രോഫികള്‍ വിതരണം ചെയ്തു.

English summary
alminar sports meet in dubai touches closing ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X