കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ സിനിമാ തിയറ്ററുകള്‍ നിര്‍മിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ അമേരിക്കന്‍ കമ്പനിയുമായി കരാര്‍

  • By Desk
Google Oneindia Malayalam News

റിയാദ്: 35 വര്‍ഷത്തിനു ശേഷം സൗദി ഭരണകൂടം സിനിമാ ശാലകള്‍ക്ക് അനുമതി നല്‍കിയതിനു പിന്നാലെ രാജ്യത്ത് തിയറ്ററുകള്‍ നിര്‍മിക്കാനും സിനിമാപ്രദര്‍ശനം നടത്താനുമുള്ള കരാര്‍ അമേരിക്കന്‍ കുത്തക സിനിമാകമ്പനിയായ എ.എം.സി എന്റര്‍ടെയിന്‍മെന്റിന് നല്‍കി. എ.എം.സി തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇക്കാര്യം സൗദി അധികൃതര്‍ ശരിവയ്ക്കുകയുമുണ്ടായി. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി സഹകരിച്ചാണ് എ.എം.സി പദ്ധതി നടപ്പാക്കുക. സൗദിയില്‍ സിനിമാ വ്യവസായത്തിന് ശക്തമായ വേരോട്ടമുണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എ.എം.സി പ്രസ്താവനയില്‍ വ്യക്തമാക്കി.

സിനിമാ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര മുഹൂര്‍ത്തമാണ്. എ.എം.സിയുടെ സിനിമകളുമായി സൗദിയിലെ സിനിമാ പ്രേമികളെ ബന്ധിപ്പിക്കാന്‍ കിട്ടിയ അവസരത്തെ മഹത്തരമായാണ് കാണുന്നതെന്നും കമ്പനി സി.ഇ.ഒ ആദം ആരോണ്‍ പറഞ്ഞു. സിനിമ കാണാന്‍ അയല്‍രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവരെ ദിവസവും സിനിമാശാലകളിലെത്തിക്കാനാണ് തങ്ങളുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

cinema

കന്‍സാസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ.എം.സി ലോകത്തെ ഏറ്റവും വലിയ സിനിമാ കമ്പനിയാണ്. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമായി 11,000 സിനിമാ തിയറ്ററുകള്‍ കമ്പനിയുടേതായിട്ടുണ്ട്. എന്നാല്‍ ദുബയ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വോക്‌സ് സിനിമാസില്‍ നിന്ന് കടുത്ത മല്‍സരം കമ്പനി നേരിടേണ്ടിവരുമെന്ന് വിലയിരുത്തപ്പെടുന്നു. മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ സിനിമാ കമ്പനിയായ വോക്‌സിന് 300ലേറെ തിയേറ്ററുകളുണ്ട്. സൗദി അറേബ്യയിലേക്ക് തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് കമ്പനിയുടെ സി.ഇ.ഒ മാജിദ് അല്‍ ഫുത്തൈം പറഞ്ഞു.

സൗദി കിരീടാവകാശി നടപ്പാക്കുന്ന പരിഷ്‌ക്കരണ നടപടികളുടെ ഭാഗമായി സൗദിയില്‍ സിനിമാ തിയറ്ററുകള്‍ക്കെതിരായ നിരോധനം എടുത്തുകളയുമെന്ന് തിങ്കളാഴ്ച സൗദി പ്രഖ്യാപിച്ചിരുന്നു. തിയറ്ററുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും മാര്‍ച്ചോടെ പുതിയ സിനിമാ തിയറ്ററുകള്‍ക്ക് പ്രവര്‍ത്തനക്ഷമമാവുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. 2030ഓടെ രാജ്യത്ത് 2000ത്തിലേറെ സ്‌ക്രീനുകളുമായി 300 സിനിമാ തിയറ്ററുകള്‍ സ്ഥാപിക്കാനാണ് അധികൃതരുടെ ലക്ഷ്യം.

ഒഐസി യോഗം ഇന്ന്; തുര്‍ക്കി ഇസ്രായേലുമായി ബന്ധം വിച്ഛേദിക്കുമോ?ഒഐസി യോഗം ഇന്ന്; തുര്‍ക്കി ഇസ്രായേലുമായി ബന്ധം വിച്ഛേദിക്കുമോ?

English summary
Giant US cinema chain AMC Entertainment has signed a deal to build and operate movie theaters in Saudi Arabia after the Kingdom lifted a decades-old ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X