• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമിതാബും ഷാറൂഖും ഹണിസിംഗും ദുബായ് വേദിയിലെത്തുന്നു

ദുബായ് : ഇന്ത്യന്‍ സിനിമയുടെ അന്താരാഷ്ട്ര വേദിയായി അറിയപ്പെടുന്ന ടൈംസ് ഓഫ് ഇന്ത്യ ഫിലിം അവാര്‍ഡ്‌സ് 2016 (ടോയ്ഫ) ദുബായില്‍ അരങ്ങേറും. ദുബായ് സ്‌പോര്‍ട്ട്‌സിറ്റി ഇന്‍ന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ മാര്‍ച്ച് 18ന് അരങ്ങേറുന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു.

ബോളിവുഡ് സിനിമാരംഗത്തെ അതികായകന്മാരായ ബിഗ് ബി അമിതാബ് ബച്ചന്‍ ദുബായിലെ ആരാധകരെ അഭിസംബോധന ചെയ്യും. കൂടാതെ, കിംഗ്ഖാനായ ഷാരുക് ഖാന്‍, വരുണ്‍ ധവാന്‍, കരീന കപൂര്‍, ജാക്വിലിന്‍ ഫെര്‍ണാന്‍ണ്ടസ്, യുവാക്കളുടെ ഹരമായ യോയോ ഹണിസിംഗ് ഇങ്ങനെ ഒരു വമ്പന്‍ താരനിര തന്നെ ടോയ്ഫ 2016ല്‍ അണിനിരക്കുന്നു. അമിതാബ് ബച്ചന്‍ ആയിരിക്കും ടോയ്ഫയുടെ മുഖ്യ ആകര്‍ഷണം.

കാനഡ ബ്രിട്ടീഷ് കൊളംബിയിലെ വാന്‍ കൂവറില്‍ 40,000 കാണികളെ പങ്കെടുപ്പിച്ച് നടത്തിയ കഴിഞ്ഞ തവണത്തെ ടോയ്ഫ അവാര്‍ഡ്‌സ് ഷോ വിജയത്തിന്റെ ചുവടുപിടിച്ചാണ് ഈ വര്‍ഷം ദുബായില്‍ പരിപാടി ഒരുക്കുന്നത്. ടോയ്ഫ എല്ലാ ഇന്ത്യക്കാരുടെ മനസ്സിലും സ്ഥാനം നേടിയ ഫിലിം അവാര്‍ഡ് ഷോകളില്‍ ഒന്നാണെന്നും ടൈസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ബിസിനസ് ഡയരക്ടര്‍ സമീര്‍ സോണി പറഞ്ഞു.

English summary
Amitabh Bachchan, Salman Khan, Sanjay Leela Bhansali to attend TOIFA 2016 in Dubai!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X